ഐ-പാഡ്, ലാപ്ടോപ്, തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഉള്ള ഖുര്‍ആന്‍ നമ്മള്‍ തുറക്കുന്ന സമയത്തു മാത്രമാണോ വുളൂ നിര്‍ബന്ധമാകുന്നത്? അതോ ആ ലാപ് ടോപ് വുളു ഇല്ലാതെ കയ്യില്‍ കൊണ്ടു നടക്കല്‍ തന്നെ ഹറാമാണോ?

ചോദ്യകർത്താവ്

ഇസ്ഹാഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുസ്ഹഫിന്റെ രൂപങ്ങള്‍ കാലോചിതം വ്യത്യാസപ്പെട്ടതായി നമുക്ക് കാണാം. ആദ്യകാലത്തെ മുസ്ഹഫായ എല്ലും കല്ലും തോലുമെല്ലാം കടലാസ് രൂപത്തില്‍ പരിഷ്കരിക്കപ്പെട്ടപ്പോള്‍ മുസ്ഹഫിന്റെ എല്ലാ നിയമങ്ങളും ആ കടലാസുകള്‍ക്കും ബാധകമായി. അതുപോലെ ഇക്കാലത്തെ ഡിജിറ്റല്‍ സ്ക്രീനുകളെയും അതുപോലെ കാണണമെന്നാണ് ആധുനിക കര്‍മശാസ്ത്ര കാഴ്ചപ്പാട്. അങ്ങനെ മൊബൈലിലെ ചില ഖുര്‍ആന്റെ സോഫ്റ്റ് വൈറുള്ള ചിപ്പുകളെയോ മറ്റോ ഒരു മുസ്ഹഫായി കാണുന്നുവെങ്കില്‍ അതു ചുമക്കുമ്പോള്‍ മറ്റു ചരക്കുകളോടൊപ്പമുള്ള മുസ്ഹഫ് പോലെ പെരുമാറാവുന്നതുമാണ്. അതോടൊപ്പം മൊബൈലിലേക്കിത് സെന്റ് ചെയ്യുന്ന സമയത്ത് നമുക്കൊന്നും കാണാന്‍ സാധിക്കുന്നില്ലല്ലോ എന്നൊരുവശം കൂടി അവിടെയുണ്ട്. (സൂക്ഷമതക്ക് വേണ്ടി മുസ്ഹഫു പോലെ തന്നെ ഉപയോഗിക്കുകയാണ് നല്ലത്) ഈയൊരു സാഹചര്യത്തില്‍ മൊബൈലും മുസ്ഹഫടങ്ങിയ ചരക്കും ഇവ്വിഷയത്തില്‍ ഒന്നായി കാണാം. അപ്പോള്‍ മൊബൈലിലാണെങ്കിലും അല്ലെങ്കിലും ഖുര്‍ആന്‍ ഓതാന്‍ പ്രത്യേക വുളൂഅ് എടുക്കണമെന്നില്ല. പക്ഷെ, സുന്നത്താകുന്നതാണ്. അതു തൊടാനും ചുമക്കാനും മാത്രമാണ് വുളൂഅ് നിര്‍ബന്ധമുള്ളത്. മൊബൈല്‍ പോലോത്തതില്‍ ഖുര്‍ആനിനേക്കാളധികം മറ്റു ഡാറ്റകള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ അത് തൊടാന്‍ വുദു നിര്‍ബന്ധമില്ല. അതുപോലെ ഖുര്‍ആനിലേക്ക് നോക്കുന്നതും അതോതുന്നതുപോലെയുള്ള മറ്റൊരു ഇബാദത്തായതിനാല്‍ നോക്കിയോതല്‍ കാണാതെ ഓതുന്നതിനേക്കാള്‍ ഏറ്റവും ഉത്തമവും പ്രതിഫലം ലഭിക്കുന്നതുമാണ്. ഇവിടെ മൊബൈലില്‍ നോക്കിയോതുകയാണെങ്കിലും ഇതേ പോലെതന്നെയാണ് നിയമെന്നാണ് മനസ്സിലാകുന്നത്. അതേസമയം, ബാത്റൂമിലേക്കോ മറ്റോ പോകുമ്പോള്‍, ബഹുമാനിക്കപ്പെടേണ്ടതെന്തും ഉള്ളതൊക്കെ മാറ്റി വെക്കല്‍ സുന്നതാണ്. ആ സുന്നത് ഖുര്‍ആനോ മറ്റു ബഹുമാന്യമായ ഡാറ്റകളോ ഉള്ള ഏത് ഉപകരണത്തിനും ബാധകമാണ് താനും. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter