വിഷയം: ‍ തറയിലെ ഉണങ്ങിയ മൂത്രം

തറയിലെ മൂത്രം തനിയെ ഉണങ്ങിയാൽ നജസ് നീങ്ങിയോ? അവിടെ നിസ്കരിക്കാമോ?

ചോദ്യകർത്താവ്

A

May 22, 2021

CODE :Pra10093

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

തറയിലെ മൂത്രം ഉണങ്ങിയത് കൊണ്ട് മാത്രം നജസ് നീങ്ങുകയില്ല. മൂത്രത്തിന്‍റെ യാതൊരടയാളവുമില്ലാത്ത വിധം ഉണങ്ങിയ തറയാണെങ്കില്‍ അതിനു മുകളിലൂടെ ഒരു പ്രാവശ്യം വെള്ളം ഒലിച്ചാല്‍ വൃത്തിയായി (ഫത്ഹുല്‍മുഈന്‍)

ഭൂമിയില്‍ മൂത്രം പോലെയുള്ള നജാസാവുകയും ഉണങ്ങുകയും ചെയ്താല്‍ അതിനുമുകളിലൂടെ വെള്ളം ഒഴിച്ചാല്‍ ആ ഭൂമി ശുദ്ധിയാവുന്നതാണ്. ആ വെള്ളം ഭൂമി കുടിച്ചുകഴിയണമെന്നില്ല. ഭൂമി ഉറച്ചതായാലും അല്ലെങ്കിലും ഇതാണ് വിധി. എന്നാല്‍ ഭൂമി ആ നജസ് കുടിക്കാതെ തടിയായി അവശേഷിക്കുന്നുണ്ടെങ്കില്‍, ആദ്യം ആ നജസിന്‍റെ തടി നീക്കിയ ശേഷമാവണം വെള്ളമൊഴിക്കേണ്ടത്. ഉറച്ച നജസ് പിന്നിപ്പടര്‍ന്ന് മണ്ണില്‍ കലര്‍ന്നാല്‍ അതിനുമുകളിലൂടെ വെള്ളം ഒഴിച്ചതുകൊണ്ട് ശുദ്ധിയാവില്ല. പകരം നജസ് കലര്‍ന്ന ആ മണ്ണ് മുഴുവന്‍ നീക്കം ചെയ്യേണ്ടതാണ് (ഫത്ഹുല്‍മുഈന്‍).

മൂത്രം ഉണങ്ങിയ തറയില്‍ വെള്ളം കൊണ്ട് കഴുകി വൃത്തിയാക്കാതെ നിസ്കരിക്കാന്‍ പറ്റില്ലെന്ന് മനസ്സിലായല്ലോ.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter