വിഷയം: ‍ നിസ്കാരത്തില്‍ ഖൌലിയ്യായ ഫര്‍ള് അധികരിപ്പിക്കല്‍

നിസ്കാരത്തിൽ ഖൌലിയായ ഫർള് ഒന്നിൽ കൂടുതൽ തവണ ആവർത്തിച്ചാൽ നിസ്ക്കാരം ബാത്തിൽ ആകുമോ?

ചോദ്യകർത്താവ്

MUHAMMAD HANEEFA

Jun 1, 2021

CODE :Pra10125

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

നിസ്കാരത്തിനിടയില്‍ വരുന്ന രണ്ട് ഖൌലിയ്യായ റുക്നുകള്‍ ഫാതിഹ ഓതലും അവസാനത്തെ തശഹ്ഹുദും ആണല്ലോ. ഇവ രണ്ടും ഒന്നില്‍ കൂടുതല്‍ തവണ ആവര്‍ത്തിച്ചാല്‍ നിസ്കാരം ബാത്ത്വിലാവില്ല. എന്നാല്‍ നിസ്കാരത്തിന്‍റെ പ്രാരംഭമായ തക്ബീറതുല്‍ ഇഹ്റാമോ നിസ്കാരത്തില്‍ നിന്നുള്ള വിരാമമായ സലാം വീട്ടലോ അസ്ഥാനത്ത് അധികരിപ്പിച്ചാല്‍ നിസ്കാരം ബാത്ത്വിലാവുന്നതാണ് (ഫത്ഹുല്‍മുഈന്‍, ഇആനത് 1-261)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter