വിഷയം: ‍ മൂത്രം

അസ്സലാമു അലൈകും, അപ്രതീക്ഷിതമായി മൂത്രം വരുന്ന ഒരാളാണ് ഞാൻ, ചില സമയങ്ങളിൽ നിത്യ അശുദ്ധിയുടെ അവസ്ഥയിലേക്ക് നീങ്ങുമ്പോൾ അതിനനുസരിച്ചാണ് നിസ്കരിക്കുന്നത്, പക്ഷെ ചില സമയങ്ങളിൽ മൂത്രം തുടർച്ചയായി വരാറില്ലെങ്കിലും മൂത്രം അപ്രതീക്ഷിതമായി ചില സമയങ്ങളിൽ ഉറ്റും, ആ സമയത്ത് ഉണ്ടാക്കുന്ന doubt ആണ് ഞാൻ പറയുന്നത് :മൂത്രം വന്നു എന്ന് എങ്ങനെയാണ് തിരിച്ചറിയുക, പുറത്തേക്ക് വ്യക്തമായി കാണാവുന്ന രീതിയിൽ വന്നാൽ മാത്രമാണോ അത് നജസായി കണക്കാക്കുക, അതോ ഉള്ളിലുള്ള ചെറിയ നനവ് നജസായി കണക്ക് കൂട്ടണോ?

ചോദ്യകർത്താവ്

Muhammed swabeeh

Jul 30, 2022

CODE :Dai11271

വഅലൈകും സലാം

അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .

താങ്കൾ അനുഭവിക്കുന്ന പ്രയാസം അല്ലാഹു ദൂരീകരിച്ചു തരട്ടെ എന്ന് ആദ്യം പ്രാർത്ഥിക്കുന്നു. മൂത്രം ഉറ്റി എന്ന് ഉറപ്പായാൽ മാത്രമേ കഴുകി ശുദ്ധിയാക്കേണ്ടതുള്ളൂ. ഉറ്റിട്ടുണ്ടോ ഇല്ലേ എന്ന് സംശയിച്ചാൽ കഴുകൽ നിർബന്ധവുമില്ല. മൂത്രം, പുറത്തുവന്നാലാണ് നജസായി തീരുക. എന്നാൽ, തലപ്പത്ത് കാണുന്ന എല്ലാ നനവും മൂത്രമായിക്കൊള്ളണമെന്നുമില്ല. ചിലപ്പോൾ വിയർപ്പ്  തുള്ളിയുമാകാം.  മൂത്രത്തിന്റെ രുചിയോ മണമോ  അനുഭവപ്പെട്ടാൽ പ്രസ്തുത നനവ് മൂത്രമാണെന്ന് ഉറപ്പിക്കാവുന്നതുമണ്.

 കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ 



ASK YOUR QUESTION

Voting Poll

Get Newsletter