വിഷയം: സുബ്ഹിലെ ഖിനൂത്
ഒരാൾ മനപൂർവ്വം സുബ്ഹ് നിസ്കാരത്തിലെ ഖുനൂത്ത് ഒഴിവാകുനത്തിന്റെ വിധി എന്താണ്?
ചോദ്യകർത്താവ്
ഹാമിസ്
Aug 7, 2022
CODE :Pra11288
അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .
സുബഹ് നിസ്കാരത്തിൽ ഖുനൂത്ത് ഓതൽ സുന്നത്താണ് (അബ്ആള് ) . മറന്ന് ഉപേക്ഷിച്ചാലും മനപ്പൂർവ്വം ഉപേക്ഷിച്ചാലും നിസ്കാരം അസാധുവാകില്ല(ബാഥിലാകില്ല ). ഖുനൂത്ത് ഉപേക്ഷിച്ചതിന്റെ പേരിൽ അവസാനം സലാം വീട്ടുന്നതിന് മുമ്പായി സഹ്വിന്റെ സുജൂദ് ചെയ്യലും സുന്നതുണ്ട്. സഹ്വിന്റെ സുജൂദ് ചെയ്തിട്ടില്ലെങ്കിലും നിസ്കാരം സ്വഹീഹാകും. പ്രതിഫലം നഷ്ടപ്പെടുമെന്ന് മാത്രം (ഫത്ഹുൽ മുഈൻ).
കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ