വിഷയം: ‍ മസ്അല

സയാമീസ് ഇരട്ടകളുടെ നിസ്കാരം,വിവാഹം എന്നിവയുടെ ഇസ്ലാമിക നിയമങ്ങൾ ?

ചോദ്യകർത്താവ്

fayiz pk

Aug 26, 2022

CODE :Pra11328

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

സയാമീസ് ഇരട്ടകള്‍ രണ്ടാളാണോ അതോ അധിക അവയവങ്ങളുള്ള ഒരാളാണോ എന്നാണ് ആദ്യം പരിശോധിക്കേണ്ടത്. ഓരോരുത്തര്‍ക്കും സ്വന്തമായി ജീവനുണ്ടെങ്കില്‍ അവരെ രണ്ട് വിത്യസ്ത വ്യക്തികളായും സ്വന്തമായി ജീവനില്ലെങ്കില്‍ ഒര് വ്യക്തിയായും പരിഗണിക്കപ്പെടുന്നു. ഒരാള്‍ക്ക് ഉണര്‍ന്നിരിക്കാനും മറ്റേ ആള്‍ക്ക് ഉറങ്ങാനും സാധിക്കുന്നതിലൂടെ സ്വന്തമായി ഹയാത് ഉണ്ടെന്ന് മനസ്സിലാക്കാം. അങ്ങനെ സാധിക്കുന്നില്ലെങ്കില്‍ അധിക അവയവങ്ങളുള്ള ഒരു വ്യക്തിയായും പരിഗണിക്കാം. ഇതനുസരിച്ചാണ് അവരോട് ശര്‍ഇയ്യായ വിധിവിലക്കുകള്‍ ബന്ധപ്പെടുക. രണ്ട് വ്യക്തികളാണെങ്കില്‍, ഒന്നുകില്‍ രണ്ട് പേരും പുരഷനായിരിക്കാം അല്ലെങ്കില്‍ രണ്ട് പേരും സ്ത്രീയായിരിക്കാം അതുമല്ലെങ്കില്‍ ഒരാള്‍ പുരുഷനും മറ്റേ ആള്‍ സ്ത്രീയുമായിരിക്കാം, ഏത് രൂപത്തിലായാലും രണ്ട് പേര്‍ക്കും വിവാഹം കഴിക്കാം, (പരമാവധി സൂക്ഷിക്കലും മറ പാലിക്കലും നിര്‍ബന്ധമാണ്). രണ്ട് പേരും നിസ്കരിക്കുകയും മറ്റു കാര്യങ്ങള്‍ ചെയ്യുകയും വേണം. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പരസ്പര സഹകരണം ആവശ്യമായി വരും. തന്‍റെ സഹോദരന്‍റെ ആവശ്യമറിഞ്ഞ് അതിനോട് സഹകരി‍ക്കല്‍ വളരെ പുണ്യമുള്ള  സുന്നത്താണ്. സഹകരിക്കുന്നില്ലെങ്കില്‍ ഓരോരുത്തരും അവര്‍ക്ക് സാധ്യമാവും വിധം നിസ്കരിക്കുകയും മറ്റു കര്‍മ്മങ്ങള്‍ ചെയ്യുകയും വേണം.

കൂടുതല്‍ ഇവിടെ വായിക്കാം

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter