വിഷയം: ‍ നിസ്കാരം തിന്മയുടെ കവചം

നിസ്കാരം തിന്മയുടെ കവചം എന്നതിന് വിശദീകരണം തരുമോ ?

ചോദ്യകർത്താവ്

AMJAD

Oct 10, 2022

CODE :Abo11528

അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .

അല്ലാഹു പറയുന്നു : "തീർച്ചയായും നമസ്കാരം നീചവൃത്തികളിലും നിഷിദ്ധകർമങ്ങളിലും നിന്ന് തടയുന്നതാണ്"(അൻകബൂത്, 45). ഈ ആയതുനെപ്പറ്റി തിരു നബി(സ്വ) തങ്ങളോട് ചോദിച്ചപ്പോൾ അവിടുന്ന് അരുളി : നീചവൃത്തികളിൽ നിന്ന് തടഞ്ഞു നിറുത്താത്ത നിസ്കാരം നിസ്കാരമല്ല(മുഅ്ജമുൽ കബീർ).  പ്രസ്തുത ആയതിന്റെയും ഹദീസിന്റെയും വെളിച്ചത്തിൽ   നിസ്കാരം  തിന്മകൾക്കുള്ള കവചമാണ് എന്നു പറയാം. യഥാർത്ഥത്തിൽ, പാപങ്ങളെല്ലാം ഇരുളടഞ്ഞ രാത്രിയിലെ കുഴികൾക്ക്  സമാനമാണ്. പ്രകാശമില്ലാതിരിക്കുമ്പോൾ അത്തരം ഗർത്തങ്ങളിൽ  നിപതിച്ചു പോവുക സ്വാഭാവികമാണ്.  അവിടെ ഒന്ന് വെളിച്ചം വിതറി നോക്കൂ. നടത്തം സുഖകരമാവുകയും  കുഴികൾ   ദൃശ്യമാകുന്നതിനാൽ "മുമ്പിൽ ഒരു കുഴിയുണ്ട്, മാറി നടക്കണമെട്ടോ" എന്ന ഉൾവിളി ലഭിക്കുകയും ചെയ്യുന്നു. ഇതുപോലെ തന്നെയാണ് നിസ്കരിക്കുന്നവരുടെയും അവസ്ഥ . അവരുടെ മനസ്സിൽ  നീചവൃത്തികളാകുന്ന കുഴികളിൽ നിപതിച്ചു പോകാതിരിക്കുവാനുള്ള ഉൾവിളി  ലഭിച്ചുകൊണ്ടിരിക്കും. ഉൾവിളിക്ക് ചെവി കൊടുക്കാതെ പാപ കുഴികളിൽ മനപ്പൂർവം ചാടുന്നവർക്ക് പ്രകാശമാകുന്ന നിസ്കാരം ഉപകാരപ്പെട്ടില്ല എന്ന് പറയാവുന്നതാണ്. ഇതുതന്നെയാണ് ഉദൃത തിരുവചനത്തിന്റെയും സാരം. നിസ്കാരം പ്രകാശമാണ് എന്ന ഒരു ഹദീസ് ഇമാം മുസ്ലിം(റ) റിപോർട്ട് ചെയ്തതായി കാണാം

കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ 

ASK YOUR QUESTION

Voting Poll

Get Newsletter