വിഷയം: സുബുഹിയുടെ സുന്നത് നിസ്കാരം
സുബ്ഹിയുടെ മുമ്പുള്ള സുന്നത്ത് നിസ്കാരത്തിൽ ഒാതൽ സുന്നത്തുള്ള സൂറത്തുകൾ ഏതെല്ലാമാണ് ?
ചോദ്യകർത്താവ്
swalih m
Nov 8, 2022
CODE :Pra11683
അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാതും സലാമും സദാ വർഷിക്കട്ടെ.
സുബഹിയുടെ മുമ്പുള്ള രണ്ട് റക്അത്ത് സുന്നത്ത് നിസ്കാരത്തിലെ ഒന്നാം റക്അതിൽ സൂറതുൽ കാഫിറൂനും രണ്ടാം റക്അതിൽ സൂറതുൽ ഇഖ്ലാസ്വും ഓതൽ സുന്നത്താണ്. ഒന്നാം റക്അതിൽ സൂറതുശ്ശറഹും രണ്ടാം റക്അതിൽ സൂറതുൽഫീലും തിരുനബിതങ്ങൾ(സ്വ) ഓതിയതായി വന്നിട്ടുണ്ട്. അതിനാൽ, രണ്ട് ഹദീസുകളെയും ഒരുമിച്ചുകൂട്ടികൊണ്ട് ഒന്നാം റക്അതിൽ സൂറതുശ്ശറഹും സൂറതുൽ കാഫിറൂനും, രണ്ടാം റക്അതിൽ സൂറതുൽഫീലും സൂറതുൽ ഇഖ്ലാസ്വും ഓതൽ സുന്നത്താണ് എന്ന് സൈനുദ്ദീൻ മഖ്ദൂം(റ) പറയുന്നു.(ഫത്ഹുൽ മുഈൻ)
കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ