വിഷയം: ‍ പെരുന്നാളും വെള്ളിയാഴ്ച്ചയും

വെള്ളിയാഴ്ച പെരുന്നാളായാൽ ജുമുഅ നിസ്കാരം നിർബന്ധമല്ല എന്ന് കേട്ടു. ശരിയാണോ ?

ചോദ്യകർത്താവ്

hameeda kulur

Apr 19, 2023

CODE :Pra12361

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ സദാ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

സൈദുബ്നു അർഖം(റ) പറയുന്നു: " വെള്ളിയാഴ്ച്ചയും പെരുന്നാലും ഒന്നിച്ചായ ദിവസം ഞാൻ തിരു നബി(സ്വ) തങ്ങളുടെ കൂടെ  പെരുന്നാൾ നിസ്കാരം നിർവഹിച്ചു. അനന്തരം അവിടന്നു ജുമുഅ നിസ്കാരത്തിന് ഇളവ് പ്രഖ്യാപിച്ചു കൊണ്ടു അരുളി “ വേണമെങ്കിൽ നിങ്ങൾക്ക് ജുമുഅ നിസ്കരിക്കാം(നിർബന്ധമല്ല)”. ( അബൂദാവൂദ്). 

പ്രസ്തുത ഹദീസിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ വിശദീകരിച്ചു കൊണ്ട്  ഇമാം നവവീ(റ) പറയുന്നത് കാണുക : ജുമുഅ നിർവഹിക്കേണ്ടതില്ലെന്ന ഹദീസ്, ബാങ്ക് വിളി കേൾക്കുന്ന വിദൂര ദിക്കുകളിലുള്ള ആളുകളെ മാത്രം ഉദ്ദേശിച്ചുള്ള ഹദീസാണ്. പള്ളിക്കടുത്തുള്ളവരെ ഉദ്ദേശിച്ചല്ല.(മജ്മൂഅ്). ആത്തരക്കാർക്ക്, പള്ളിയിൽ വെച്ചുള്ള പെരുന്നാൾ നിസ്കരം കഴിഞ്ഞ് വീട്ടിൽ പോയി  വീണ്ടും ജുമുഅക്ക്  തിരിച്ചു  വരൽ പ്രയാസമുള്ളത് കൊണ്ടാണ് തിരുനബി(സ്വ) തങ്ങൾ ഇളവ് നൽകിയത്. 

ഇതാണ് ശാഫിഈ മസ്ഹബിലെ പ്രബല അഭിപ്രായം. ഇതിനെ തന്നെയാണ് മറ്റു പല പണ്ഡിതരും പ്രബലപ്പടുത്തിയതും. ഉസ്മാനുബ്നു ആഫ്ഫാൻ(റ) വിന്റെ അഭിപ്രായവും ഇതു തന്നെയാണ്. വിദുരത്തുള്ളവരാണെങ്കിലും ജുമുഅ നിസ്കാരത്തിന് എത്താതിരിക്കരുതെന്നാണ് ശാഫിഈ മസ്ഹബിലുള്ള  മറ്റൊരു (അപ്രബലമായ) അഭിപ്രായം. അബൂഹനീഫ(റ) ഈ അഭിപ്രായക്കാരനാണ്. അഥവാ ഇവരുടെ അടുത്ത് വെള്ളിയാഴ്ച പെരുന്നാൾ ആയത് കൊണ്ടൊന്നും ഒരു നിലക്കും ജുമുഅക്ക് ഇളവില്ല എന്നർത്ഥം.

ഇമാം അഹ്മദുബ്നു ഹമ്പലിന്റെ അഭിപ്രായത്തിൽ, പെരുന്നാൽ നിസ്കാരം കഴിഞ്ഞ് വീണ്ടും ജുമുഅക്ക് വേണ്ടി ഒരിമിച്ചു കൂടേണ്ടതില്ലെന്നാണ്. അടുത്തുള്ളവർക്ക് പോലും ഇതിൽ ഇളവുണ്ട്. ഇതു അടിസ്ഥാനപ്പെടുത്തിയായിരിക്കാം സഊദീ പോലോത്ത രാഷ്ട്രങ്ങൾ പെരുന്നാൾ വെള്ളിയാഴ്ച്ചയാണെങ്കിൽ ജുമുഅക്ക് വരേണ്ടതില്ലെന്ന ഫത്വ പുറപ്പെടുവിച്ചിട്ടുണ്ടാവുക. 

കൂടുതൽ അറിയുവാൻ നാഥൻ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter