വിഷയം: niskaram
ഇമാമിന്‍റം കൂടെ രണ്ടാമത്തെ രകത്തിലാണ് തുടങ്ങിയതെങ്കിൽ ഇമാം സലാം വീട്ടിയ ശേഷം എഴുന്നേറ്റ് നിസ്കരിക്കുമ്പോൾ ഫാത്തിഹാന്‍റെ കൂടെ ഒന്നാമത്തെ റക്അത്തിൽ എത്തുന്ന പോലെ സൂറത്തും ഓതേണ്ടതുണ്ടോ, അതോ പിന്നിലുള്ളവരുടെ നാലാമത്തെ റക്അത്തിൽ എത്തുന്ന പോലെ ഫാത്തിഹ മാത്രം ഓതിയാൽ മതിയോ ?
ചോദ്യകർത്താവ്
Shabab M P
Mar 14, 2024
CODE :Oth13289
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഇമാമിന്‍റെ മൂന്നാം റക്അതിൽ (ഇവിടെ മഅ്മൂമിന്‍റെ രണ്ടാം റക്അത്) മഅ്മൂമിന് സൂറത് ഓതാൻ സമയം കിട്ടിട്ടില്ലെങ്കിൽ അവസാനം ഇമാം സലാം വീട്ടിയതിന് ശേഷം എഴുന്നേട്ട് നിന്ന് ഒരു റക്അത് നിസ്കരിക്കുമ്പോൾ അവിടെ സൂറത് ഓതൽ സുന്നതുണ്ട്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ