വിഷയം: നിസ്കാരം
ഏതെല്ലാം ഫർള് നിസ്കാരങ്ങളിലാണ് ഇമാം ഉറക്കെ ഫാതിഹ ഓതേണ്ടത് ?
ചോദ്യകർത്താവ്
Hiba
Mar 17, 2024
CODE :Pra13314
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
സുബ്ഹിലെയും മഗ്രിബ് ഇശാഇലെയും ആദ്യ രണ്ട് റക്അതുകളിലാണ് ഇമാം ഉറക്കെ ഫാതിഹ ഓതേണ്ടത്(സുന്ന്ത്). ഖളാആയി നിസ്കരിക്കുന്ന ഫർള് നിസ്കാരങ്ങൾ രാത്രി സമയത്ത് നിസ്കരിക്കുകയാണെങ്കിൽ അതിലെ ആദ്യ രണ്ട് റക്അതുകളിലും ഉറക്കെ ഓതൽ ഇമാമിന് സുന്നതുണ്ട്. രാത്രിലെ ഫർള് നിസ്കാരങ്ങൾ പകൽ സമയത്ത് ഖളാഅ് വീട്ടുകയാണെങ്കിൽ അതിൽ ഉറക്കെ ഓതേണ്ടതില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ