നിസ്കാരത്തിൽ അവസാനത്തെ റക്അത്തിൽ മറന്ന്കൊണ്ട് വീണ്ടും നിർത്തത്തിലേക്ക് വന്ന് പിന്നീട് ഓർമ വന്നാൽ എന്താണ് ചെയ്യേണ്ടത്. ആ റക്അത്തു മുഴുവനാകുകയോ അതോ അത്തഹിയ്യാത്തിൽലേക്ക് തിരിച്ചു പോവുകയോ?.

ചോദ്യകർത്താവ്

Muhammed Ashraf

Dec 23, 2020

CODE :Fiq10028

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

മനഃപ്പൂര്‍വ്വം റക്അത് അധികരിപ്പിച്ച് നിസ്കരിച്ചാല്‍ നിസ്കാരം ബാത്വിലാവുന്നതാണ്. ആയതിനാല്‍ മറന്നുകൊണ്ട് അവസാനത്തെ റക്അതിലെ സുജൂദില്‍ നിന്ന് നിര്‍ത്തത്തിലേക്ക് ഉയര്‍ന്ന ആള്‍ക്ക് എപ്പോഴാണോ ഓര്‍മ വന്നത് ഉടനെ തന്നെ അയാള്‍ അത്തഹിയ്യാത്തിലേക്ക് മടങ്ങുകയാണ് വേണ്ടത്.

മനപ്പൂര്‍വ്വം ചെയ്താല്‍ നിസ്കാരം ബാത്വിലാവുന്ന കാര്യങ്ങള്‍ മറന്ന് ചെയ്താല്‍ സഹ്’വിന്‍റെ സുജൂദ് ചെയ്യല്‍ സുന്നത്തുണ്ട്. ആയതിനാല്‍ ഈ വ്യക്തിക്ക് ഈ സുജൂദ് സുന്നത്താണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter