നിസ്കരിക്കാൻ വേണ്ടി പള്ളിയിലേക്ക് നടന്ന് പോകുന്നതിനു പകരം ഓടിപ്പോകാൻ പാടില്ല എന്ന് പറയുന്നതിന് വല്ല അടിസ്ഥാനവും ഉണ്ടോ..?
ചോദ്യകർത്താവ്
Ashraf
May 1, 2019
CODE :Fiq9256
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
നബി (സ്വ) അരുൾ ചെയ്തു: നിങ്ങൾ ഇഖാമത്ത് കേട്ടാൽ പള്ളിയിലേക്ക് നടക്കുക, അടക്കത്തോടെയും ഭക്തിയോടെയുമാണ് നടക്കേണ്ടത്. നിങ്ങൾ സ്പീഡിൽ പോകരുത്. അടക്കത്തോടെ നടന്നു ചെന്നിട്ട് ഇമാമിന്റെ കൂടെ എത്ര സമയം കിട്ടിയോ അത്രയും ഇമാമിനൊപ്പം നിസ്കരിക്കുക, ബാക്കി നിങ്ങൾ പൂർത്തിയാക്കുകയും ചെയ്യുക.കാരണം ആരെങ്കിലും നിസ്കാരത്തിലേക്കെത്താൻ ഉദ്ദേശിച്ചാൽ അവൻ നിസ്കാരത്തിൽ തന്നെയാണ് (ബുഖാരി, മുസ്ലിം). ജമാഅത്ത് ഉദ്ദേശിച്ചു കൊണ്ട് പോകുന്നവർക്ക് അടക്കത്തോട് കൂടി നടന്ന് പോകലാണ് സുന്നത്ത് (ശറഹുൽ മുഹദ്ദബ്).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.
 
 


 
            
                         
                                     
                                     
                                     
                                     
                                     
                                    