അവ്വാബീൻ niskaarathe Kurichu vishadeekarikkaamo?
ചോദ്യകർത്താവ്
Rabbani
Jun 8, 2019
CODE :Fiq9315
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
മഗ്രിബിന്റേയും ഇശാഇന്റേയും ഇടയില്‍ നിസ്കരിക്കല്‍ സുന്നത്തായ നിസ്കാരമാണ് അവ്വാബീന്‍ നിസ്കാരം. ഈ സമയത്ത് അത്താഴം കഴിക്കല്‍ ഉറക്കം, മറ്റു തിരക്കുള്‍ തുടങ്ങിയവ കാരണം ഇങ്ങനയൊരു നിസ്കാരത്തെക്കുറിച്ച് ജനങ്ങള്‍ അശ്രദ്ധരാണ് എന്ന കാരണത്താല്‍ ഇതിന് ജനങ്ങള്‍ അശ്രദ്ധരാകുന്ന നിസ്കാരം (സ്വലാത്തുല്‍ ഗഫ്ലത്ത്) എന്നും പേരുണ്ട്. ജനങ്ങളെല്ലാം അശ്രദ്ധരാകുന്ന നേരത്ത് അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുന്നവര്‍ എന്നാണ് അവ്വാബിന്‍ എന്ന പദത്തന്റെ അര്‍ത്ഥം. ഈ നിസ്കാരം ചുരുങ്ങിയത് 2 റക്അത്തും കൂടിയാല്‍ 20 റക്അത്തുമാണ്. (പള്ളിയില്‍ കയറിയ ഉടനെ ഫര്‍ളോ സുന്നത്തോ നിസ്കരിച്ചാല്‍ അതോടൊപ്പം തഹിയ്യത്തിന്റെ കൂലിയും കിട്ടം എന്നത് പോലെ) ഖളാആയ വല്ല നിസ്കാരവും ഇശാ-മഗ്രിബിനിടയില്‍ ഖളാഅ വീട്ടിിയാല്‍ അതോടൊപ്പം അവ്വാബീന്‍ നിസ്കാരത്തിന്റെ അടിസ്ഥാന പ്രതിഫലവും ലഭിക്കും. മഗ്രിബിന് ശേഷമുള്ള ദിക്റുകളൊക്കെ ചൊല്ലിത്തീര്‍ത്തതിന് ശേഷം അവ്വാബീന്‍ നിസ്കരിക്കലാണ് ഉത്തമം. (ഫത്ഹുല്‍ മുഈന്‍, മുഗ്നി, അല്‍ ഫതാവല്‍ കുബ്റാ, ബുജൈരിമി, ജമല്‍).
നബി (സ്വ) അരുള്‍ ചെയ്തു: ‘ആരെങ്കിലു മഗ്രിബിന് ശേഷം ആറ് റക്അത്ത് സുന്നത്ത് നിസ്കാരം ഇടയിലൊന്നും സംസാരിക്കാതെ നിസകരിച്ചാല്‍ അത് 12 വര്‍ഷത്തെ ഇബാദത്തിന് തുല്യമാകും’ (തിര്‍മ്മിദി, ഇബ്നു മാജ്ജഃ). ‘ആരെങ്കിലും ഇശാ-മഗ്രിബിനിടയില്‍ ഇരുപത് റക്അത്ത് നിസ്കരിച്ചാല്‍ അദ്ദേഹത്തിന് വേണ്ടി അല്ലാഹു തആലാ സ്വര്‍ഗത്തില്‍ ഒരു വീട് നിര്‍മ്മിച്ചു കൊടുക്കും’ (തിര്‍മ്മിദീ, ഇബ്നു മാജ്ജഃ). ഈ നിസ്കാരം നാല് റക്അത്ത് നിസ്കരിക്കലും രണ്ട് രണ്ട് നിസ്കരിക്കലും സുന്നത്താണ് എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. (ഫത്ഹുല്‍ മുഈന്‍, അല്‍ ഫതാവല്‍ കുബ്റാ).
ഇശാ-മഗ്രിബിനിടയില്‍ നിസ്കരിക്കുന്ന നിസ്കാരത്തിന് അവ്വാബീന്‍ എന്ന പേര് പറയപ്പെടുന്നത് പോലെത്തന്നെ ളുഹാ നിസ്കാരവും ആ പേരില്‍ അറിയപ്പെടുന്നുണ്ട്(മുഗ്നി,അസ്നല്‍ മത്വാലിബ്). (അഥവാ അവ്വാബീന്‍ നിസ്കാരം എന്ന പേരില്‍ രണ്ട് നിസ്കാരമുണ്ട്. ഒന്ന് ഇവിടെ പറയപ്പെട്ടതും രണ്ട് ളുഹാ നിസ്കാരവും.) സലഫു സ്വാലിഹീങ്ങള്‍ ഇശാ-മഗ്രിബിനിടയിലുള്ള അവ്വാബീന്‍ നിസ്കാരം പതിവാക്കിയിരുന്നു. മുഅക്കദായ സുന്നത്തുള്ള നിസ്കാരങ്ങളില്‍ ഈ നിസ്കാരത്തിന്റെ സ്ഥാാനം ളുഹായുടെ താഴെയാണ് (അല്‍ ഫതാവല്‍ കുബ്റാ).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.