ഫർള് നമസ്കാരത്തിൽ അവസാനത്തെ അത്തഹിയ്യാത്തിൽ ഇമാം പെട്ടന്ന് സലാം വീട്ടിയാൽ മൗമൂം അപ്പോൾ തന്നെ ഇമാമിന്റെ കൂടെ സലാം വീട്ടാണോ? അതോ മൗമൂം മുഴുവൻ ഓതിയതിനു ശേഷം സലാം വീട്ടിയത് മതിയോ ?
ചോദ്യകർത്താവ്
Muhammad saheer
Jun 11, 2019
CODE :Fiq9317
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഇമാം ഒന്നാമത്തെ സലാം വീട്ടിക്കഴിഞ്ഞാല്‍ മഅ്മൂമിന്റെ ഇമാമുമായുളള തുടരല്‍ ബന്ധം അവസാനിക്കും. അതിനാല്‍ മഅ്മൂം (ഇമാം സലാം വീട്ടിയ ഉടനെത്തന്നെ സലാം വീട്ടേണ്ടതില്ല, പകരം) തന്റെ അത്തഹിയ്യാത്തും സ്വലാത്തും ദുആയുമൊക്കെ പൂത്തിയാക്കി ചൊല്ലുകയും എന്നിട്ട് സലാം വീട്ടുകയും ചെയ്യാം (മിന്‍ഹാജ്)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.
 
 


 
            
                         
                                     
                                     
                                     
                                     
                                     
                                    