ഫർള് നിസ്കാരത്തിൽ അവസാനത്തെ അത്തഹിയാതും ശേഷം സ്വലാത്തും ശേഷം ദുആയും നിർബന്ധമാണോ ? അല്ലെങ്കിൽ ഏതുവരെ ചൊല്ലൽ ആണ് നിർബന്ധം ?

ചോദ്യകർത്താവ്

Shameera

Jul 25, 2019

CODE :Fiq9367

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

അവസാനത്തെ അത്തഹയ്യാത്തിൽ

التَّحِيَّاتُ لِلَّهِ، سَلَامٌ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ، سَلَامٌ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ، أَشْهَدُ أَنْ لَا إلَهَ إلَّا اللَّهُ، وَأَنَّ مُحَمَّدًا رَسُولُ اللَّهِ

എന്നും അതിന് ശേഷമുള്ള സ്വലാത്തിൽ اللَّهُمَّ صَلِّ عَلَى مُحَمَّدٍ എന്നും ചൊല്ലലാണ് നിർബ്ബന്ധമായിട്ടുള്ളത്. അത്തഹിയ്യാത്തിലേയും സ്വലാത്തിലേയും ബാക്കി ഭാഗങ്ങളും സ്വലാത്തിന് ശേഷമുള്ള പ്രാർത്ഥനയും ചൊല്ലൽ സുന്നത്താണ് (ശറഹുൽ മുഹദ്ദബ്, ഫത്ഹുൽ മുഈൻ, തുഹ്ഫഃ).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter