ഹൈള് രക്തം മുറിഞ്ഞ് ശുദ്ധിയായി നിസ്കരികുമ്പോൾ കഴിഞ്ഞ രണ്ടു വക്ത് മടക്കി നിസ്കരികേണ്ടത്തുണ്ടോ?
ചോദ്യകർത്താവ്
Abdu
Jul 29, 2019
CODE :Fiq9377
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഹൈള് രക്തം മുറിഞ്ഞ് ശുദ്ധിയായത് സ്വുബ്ഹിയുടേയോ ളുഹ്റിന്റേയോ മഗ്രിബിന്റേയോ സമയത്താണെങ്കിൽ ആ നിസ്കാരം മാത്രം നിസ്കരിച്ചാൽ മതി. (അഥവാ അതിന് തൊട്ടു മുമ്പുള്ള വഖ്തും കൂടി നിസ്കരിക്കേണ്ടതില്ല). എന്നാൽ അസ്വറിന്റേയോ ഇശാഇന്റേയോ സമയത്താണ് ഹൈള് രക്തം മുറിഞ്ഞ് ശുദ്ധിയായതെങ്കിൽ അസ്വറിന്റെ കൂടെ ളുഹ്ർ നിസ്കരിക്കലും ഇശാഇന്റെ കൂടെ മഗ്രിബ് നിസ്കരിക്കലും നിർബ്ബന്ധമാണ്. ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല (ശറഹുൽ മുഹദ്ദബ്). ഇക്കാര്യം ഇവിടെ പറയപ്പെട്ടത് പോലെ മനസ്സിലാക്കണം. അല്ലാതെ ഹൈള് രക്തം മുറിഞ്ഞ് ശുദ്ധിയായാലൊക്കെ തൊട്ടടുത്ത് കഴിഞ്ഞ രണ്ട് വഖ്തുകൾ മടക്കി നിസ്കരിക്കണം എന്ന നിയമം ഇല്ല. അത് തെറ്റിദ്ധാരണയാണ്. ആകെ ഒരു വഖ്ത് മാത്രമേ കൂടെ നിസ്കരിക്കേണ്ടതുള്ളൂ. അത് തന്നെ രണ്ടു സമയങ്ങളിൽ മാത്രം. അഥവാ ഇശാഇന്റെ സമയത്ത് ശുദ്ധിയായാൽ കൂടെ മഗ്രിബും അസ്റിന്റെ സമയത്ത് ശുദ്ധിയായാൽ കൂടെ ളുഹ്റും നിസ്കരിക്കണം. ബാക്കിയുള്ള സ്വുബ്ഹ്, ളുഹ്ർ, മഗ്രിബ് എന്നീ മൂന്നു വഖ്തുകളിൽ ശുദ്ധിയായൽ ആ വഖ്തുകൾ മാത്രമേ നിസ്കരിക്കേണ്ടതുള്ളു. കൂടെ യാതൊന്നും നിസ്കരിക്കേണ്ടതില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.