യാത്രയിലല്ലാതെ നിസ്കാരം ജംഉം ഖസ്‌റും ആക്കാൻ പറ്റുന്ന സന്ദർഭങ്ങൾ ഏതൊക്കെയാണ്? മുല കൊടുക്കുന്ന സ്ത്രീകൾക്ക് ജംഉം ഖസ്‌റും ആക്കാൻ പറ്റുമോ ? അത് പോലെ ജോലി സംബന്ധമായി തിരക്കുകൾ ഉള്ളവർക്കും അനുവദനീയമാണോ ?
ചോദ്യകർത്താവ്
Farhan
Aug 24, 2019
CODE :Fiq9414
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
നിസ്കാരങ്ങള്‍ ഖസ്റാക്കാന്‍ 132 കിലോമീറ്റര്‍ ദൂരമുള്ള യാത്രയില്‍ മാത്രമേ പറ്റുകയുള്ളൂ. ഈ യാത്രയില്‍ നിസ്കാരങ്ങള്‍ തമ്മില്‍ ജംഉം ആക്കാവുന്നതാണ്. 132 കിലോമീറ്ററിന് താഴെ ദൂരമുള്ള യാത്രയിലും ജംആക്കാമെന്ന (ഖസ്റ് പറ്റില്ല) അല്പം ബലമുള്ള അഭിപ്രായവും ഇമാമുകള്‍ക്കുണ്ട്. അപ്രകാരം ഓരോ നിസ്കാരവും അതാതിന്‍റെ സമയത്ത് നിര്‍വ്വഹിക്കല്‍ വലിയ പ്രയാസമാകുന്ന രോഗികള്‍ക്കും മുന്തിച്ചോ പിന്തിച്ചോ ജംആക്കാവുന്നതാണ്.
ഈവക കാരണങ്ങളൊന്നുമില്ലാതെയും ജംആക്കാമെന്ന ബലഹീനമായ അഭിപ്രായം ജോലിത്തിരക്കുള്ളവര്‍ക്ക് സ്വീകരിച്ച് പ്രവര്‍ത്തിക്കാമെന്ന് ബിഗ്'യയിലും മറ്റും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് പതിവാക്കാന്‍ പാടില്ല.
മുലകൊടുക്കുന്ന സ്ത്രീക്ക് മുലകൊടുക്കല്‍് കാരണം ജംആക്കാന്‍് വകുപ്പില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.