ഒന്നാമത്തെ അത്തഹിയ്യാത് മറന്നു കൊണ്ട് ഒരാൾ എഴുന്നേൽക്കുകയും പെട്ടെന്ന് ഓര്‍മ വന്നപ്പോൾ അത്തഹിയ്യാത്തിലേക്ക് തിരിച്ചു പോകുകയും ചെയ്‌താൽ നിസ്കാരം ബാതിലാകുമോ ?

ചോദ്യകർത്താവ്

Fahad

Jan 26, 2020

CODE :Fiq9587

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഒന്നാമത്തെ അത്തഹിയ്യാത്ത് അബ്ആള് സുന്നത്തുകളില്‍ പെട്ടതാണ്. ഒന്നാമത്തെ അത്തഹിയ്യാത്ത് മറക്കുകയും മൂന്നാമത്തെ റക്അതിന്‍റെ നിര്‍ത്തത്തിലേക്ക് എത്തുകയും ചെയ്ത ശേഷം പിന്നീട് ഓര്‍മവന്നാല്‍ അത്തഹിയ്യാത്തിന്‍റെ ഇരുത്തത്തിലേക്ക് മടങ്ങാന്‍ പാടില്ല. അങ്ങനെ മടങ്ങിയാല്‍ നിസ്കാരം ബാത്വിലാകുന്നതാണ്. എന്നാല്‍ മടങ്ങല്‍ ഹറാമാണെന്ന അറിവില്ലാതെയാണ് ചെയ്തതെങ്കില്‍ നിസ്കാരം ബാത്വിലാവകുയയില്ല. (ഫത്ഹുല്‍മുഈന്‍)

ആദ്യത്തെ അത്തഹിയ്യാത്ത് മറക്കുകയും നിര്‍ത്തത്തിലേക്ക് ഉയരുന്നതിനിടയില്‍ നിര്‍ത്തത്തിലേക്കെത്തുന്നതിന് മുമ്പ് ഓര്‍മവരികയും ചെയ്താല്‍ അത്തഹിയ്യാത്തിന്‍റെ ഇരുത്തത്തിലേക്ക് മടങ്ങാവുന്നതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter