മുടി-താടി കറുപ്പിച്ചയാളുടെ വുളൂഅ്/കുളി എന്നിവ ശരിയാകുമോ? അയാളുടെ പിന്നില്‍ മഅ്മൂമായി നിസ്കരിക്കാന് പറ്റുമോ?
ചോദ്യകർത്താവ്
Muhammed Salih
Feb 3, 2020
CODE :Fiq9596
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
മുടിയും താടിയും കറുപ്പിക്കല്‍ ഹറാമാണ്. കറുപ്പിച്ചതിന്‍റെ ഭാഗമായി വെള്ളം ചേരുന്നതിനെ തടയുന്ന വസ്തുക്കള്‍ മുടിയിലോ താടിയിലോ ഉണ്ടെങ്കില്‍ അവരുടെ വുളൂ/കുളി തുടങ്ങിയവ ശരിയാവുകയില്ല. വുളൂഉം കുളിയും ശരിയാവാത്തവരുടെ നിസ്കാരവും ശരിയാവുകയില്ല. ഒരാളുടെ നിസ്കാരം ശരിയാവുന്നില്ലെന്ന് മനസ്സിലായാല്‍ അയാളെ തുടര്‍ന്ന് നിസ്കരിക്കാന്‍ പറ്റില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ