ഫര്ള് നിസ്കാരത്തിലും സുന്നത്ത് നിസ്കാരത്തിലും വജ്ജഹ്തു ഓതാതിരിക്കുന്നതിന്റൊ വിധി എന്താണ്?

ചോദ്യകർത്താവ്

Farhan

Apr 29, 2020

CODE :Fiq9748

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഫര്‍ള് നിസ്കാരമാകട്ടെ സുന്നത്ത് നിസ്കാരമാകട്ടെ, തക്ബീറതുല്‍ഇഹ്റാം ചൊല്ലിയ ഉടനെ ദുആഉല്‍ ഇഫ്തിതാഹ് സുന്നത്താണെന്നാണ് പ്രബലമായ അഭിപ്രായം. നിര്‍ബന്ധമാണെന്ന അഭിപ്രായക്കാരുമുണ്ട് (ഫത്ഹുല്‍മുഈന്‍)

ഉപേക്ഷിക്കല്‍ നിരോധം വന്നതോ നിര്‍ബന്ധമാണെന്ന അഭിപ്രായമുള്ളതോ ആയ സുന്നത്തുകള്‍ ഒഴിവാക്കുന്നത് കറാഹത്താണ് (ഫത്ഹുല്‍മുഈന്‍).

ദുആഉല്‍ഇഫ്തിതാഹ് ഓതല്‍ നിര്‍ബന്ധമാണെന്ന അഭിപ്രായമുള്ളതിനാല്‍ അത് ഉപേക്ഷിക്കല്‍ കറാഹത്താണ്.

ദുആഉല്‍ഇഫതിതാഹ് ന്‍റെ വിവിധരൂപങ്ങള്‍ ഹദീസുകളില്‍ വന്നിട്ടുണ്ട്. അതിലേറ്റവും സ്രേഷ്ടമായതാണ് വജ്ജഹ്തു വജ്ഹിയ എന്ന് തുടങ്ങുന്ന ദുആ. മറ്റു ദുആകള്‍ ഓതിയാലും സുന്നത്ത് ലഭിക്കുന്നതാണ്.

ഹദീസുകളില്‍ വന്ന ദുആഉല്‍ഇഫ്തിതാഹിന്‍റെ മറ്റുചില രൂപങ്ങള്‍ താഴെ ചേര്‍ക്കുന്നു.

الله أكبر كبيرا ، وسبحان الله بكرة وأصيلا

الحمد لله حمدا كثيرا طبيا مباركا فيه

اللَّهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَايَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ، اللَّهُمَّ نَقِّنِي مِنْ خَطَايَايَ كَمَا يُنَقَّى الثَّوْبُ الأَبْيَضُ مِنْ الدَّنَسِ، اللَّهُمَّ اغْسِلْنِي مِنْ خَطَايَايَ بِالْمَاءِ وَالثَّلْجِ وَالْبَرَدِ

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter