വിഷയം: ‍ തറാവീഹ് നിസ്കാരത്തിന്‍റെ നിയ്യത്ത്

തറാവീഹ് നമസ്കാരം നിർവഹിക്കുമ്പോൾ എല്ലാ രണ്ട് റക്അതുകളിലും നിയ്യത്ത് വെക്കണോ അതോ ആദ്യം 20 റക്അതിന്‍റെ നിയ്യത്ത് ഒരുമിച്ചു വെക്കണോ? ഓരോ നാല് റക്അതുകള്‍ക്കിടയിലും ഓരോ ഖലീഫമാരുടെ പേരിൽ ദുആ ചൊല്ലുന്നത് കാണാം. അതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരാമോ?

ചോദ്യകർത്താവ്

ഫിറോസ്ഖാൻ

May 1, 2020

CODE :Abo9760

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

തറാവീഹ് നിസ്കാരത്തിന് എല്ലാ ഈരണ്ട് റക്അതിലും നിയ്യത്തും സലാം വീട്ടലും നിര്‍ബന്ധമാണ്. തറാവീഹ് എന്ന സുന്നത്ത് നിസ്കാരം രണ്ട് റക്അത് അല്ലാഹുവിന് വേണ്ടി ഞാന്‍ നിസ്കരിക്കുന്നു എന്ന് ഓരോ ഈരണ്ട് റക്അതിലും നിയ്യത്ത് വെക്കണം. ജമാഅത്തായി നിസ്കരിക്കുമ്പോള്‍ ഇമാമോട് കൂടി എന്നുകൂടെ കരുതണം. ഒന്നിച്ച് 20 റക്അതിന്‍റെ നിയ്യത്ത് വെച്ചു നിസ്കരിച്ചാല്‍ ശരിയാവില്ല.

‘ഒരുതവണ വിശ്രമിക്കുക’ എന്നര്‍ത്ഥം വരുന്ന `തര്‍വിഹത്ത്‌' എന്ന പദത്തിന്റെ ബഹുവചനമാണ്‌ തറാവീഹ്‌. നന്നാല് റക്‌അത്തുകള്‍ക്കിടയില്‍ അല്‍പസമയം വിശ്രമിക്കാറുണ്ടായിരുന്നത്‌ കൊണ്ടാണ്‌ ഈ പേര് വിളിക്കപ്പെടുന്നത്‌.

നാല് റക്അതുകള്‍ക്കിടയിലുള്ള വിശ്രമവേളയില്‍ നബി(സ്വ)യുടെയും കുടുംബത്തിന്‍റെയും പേരിലുള്ള സ്വലാത്ത്, റമളാനിലെ പ്രത്യേകദിക്റുകള്‍, ഖുലഫാഉര്‍റാശിദീങ്ങളുടെ പേരിലുള്ള തര്‍ളിയത് തുടങ്ങിയ പലരീതികളിലുമുള്ള ദിക്റുകള്‍ ചൊല്ലുന്നത് പതിവാണ്. പല പ്രദേശങ്ങളിലും പലരീതികളിലുള്ള ദിക്റുകള്‍ ചൊല്ലിയാണ് നന്നാല് റക്അതുകള്‍ക്കിടയിലെ വിശ്രമവേള ഉപയോഗപ്പെടുത്താറുള്ളത്. ദിക്റുകള്‍ എല്ലാം പുണ്യകരമാണല്ലോ.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter