നിലത്ത് മുസല്ല മാത്രം വിരിച്ച് നിസ്കരിച്ചാൽ കുഴപ്പമുണ്ടോ?
ചോദ്യകർത്താവ്
A
May 2, 2020
CODE :Fiq9764
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
നജസില്ലാത്ത ഏത് സ്ഥലത്തും നിസ്കരിക്കാവുന്നതാണ്. അത് മുസ്വല്ല വിരിച്ചും വിരിക്കാതെയും ആകാം. നിസ്കരിക്കുന്ന സ്ഥലത്ത് നജസ് ഉണ്ടാകരുതെന്നതാണ് ശ്രദ്ധിക്കേണ്ടത്. ആയതിനാല്‍ മുസല്ല വിരിക്കാതെ തന്നെ നജസില്ലാത്ത നിലത്ത് നിസ്കരിക്കാവുന്നതാണ്. അപ്പോള്‍ മുസല്ല വിരിച്ച് നിസ്കരിക്കുന്നത് കുഴപ്പമില്ലെന്ന് പറയേണ്ടതില്ലല്ലോ.
നിസ്കരിക്കുമ്പോള്‍ മുന്നില്‍ മറ വെക്കല്‍ സുന്നത്തുണ്ട്. മറ വെക്കാന്‍ കഴിയാത്ത സമയങ്ങളില്‍ മുസ്വല്ല വിരിച്ച കാരണം കൊണ്ട് തന്നെ ആ സുന്നത് കരസ്ഥമാക്കാം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.