വിഷയം: വുളൂഅ്
വുളൂഅ് ചെയ്യുമ്പോൾ കാലിന്‍റെയും കയ്യിന്‍റെയും നഖത്തിന്‍റെ അടിയിൽ ചെറിയ നിലക്കുള്ള ചളിയോ മറ്റോ ഉണ്ടെങ്കില്‍ അവ നീക്കൽ നിർബ്ബന്ധമാണോ?
ചോദ്യകർത്താവ്
Shakir
May 2, 2020
CODE :Fiq9767
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
വുളൂഅ് ചെയ്യുമ്പോള്‍ അവയവത്തില്‍ വെള്ളം ചേരുന്നതിനെ തൊട്ട് തടയുന്ന വസ്തുക്കള്‍ ഉണ്ടാകരുത് എന്നത് വുളൂഇന്‍റെ ശര്‍ത്വാണ്. അതിനാല്‍ തന്നെ നഖത്തിന്‍റെ താഴ്ഭാഗത്തേക്ക് വെള്ളം ചേരുന്നതിനെ തൊട്ട് തടയുന്ന വസ്തുക്കള്‍, നഖത്തിന്‍റെ താഴ്ഭാഗത്ത് ഇല്ലാതിരിക്കണം എന്നതാണ് മഹാ ഭൂരിപക്ഷം വരുന്ന പണ്ഡിതന്മാരുടെയും അഭിപ്രായം. (ഫത്ഹുല്‍ മുഈന്‍)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.