വിഷയം: മുന്‍കാലനബിമാരുടെ ആരാധന
നബി(സ്വ)യുടെ കാലത്തണല്ലോ നിസ്കാരം നിർബന്ധമാക്കിയത്. അപ്പോൾ അതിനുമുമ്പുള്ള പ്രവചകൻമാരും അനുയായികളും അല്ലാഹുവിനെ ആരാധിച്ചത് എങ്ങെനെയാണ്?
ചോദ്യകർത്താവ്
Ameer ali
May 4, 2020
CODE :Fiq9774
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ആരാധന എന്നത് നിസ്കാരം മാത്രമല്ലല്ലോ. ഓരോ ഉമ്മതിനും അല്ലാഹു പലരീതിയിലുള്ള ശരീഅതാണ് നല്‍കിയിട്ടുള്ലത്. അവരുടെ പ്രവാചകന്മാരിലൂടെ അവര്‍ക്കായി നല്‍കപ്പെട്ട ശരീഅത് അംഗീകരിച്ച് ജീവിക്കുകയെന്നതാണ് അവരുടെ ആരാധന. മുഹമ്മദ് നബി(സ്വ)യുടെ ഉമ്മത്തിന് നല്‍കപ്പെട്ട ശരീഅത്തിലെ ആരാധനയുടെ പല രൂപങ്ങളിലൊന്ന് മാത്രമാണ് അഞ്ചുവഖ്ത് നിസ്കാരം.
അഞ്ചുനേരത്തെ നിസ്കാരം ഒന്നിച്ചു നല്‍കപ്പെട്ടത് നമ്മുടെ നബി മുഹമ്മദ്(സ്വ)ന് മാത്രമാണ്. എന്നാല്‍ ഇവ ഒന്നിച്ചില്ലെങ്കിലും ചില നിസ്കാരങ്ങള്‍ മാത്രം മുന്‍കഴിഞ്ഞ പല പ്രവാചകന്മാര്‍ക്കും നല്‍കിയിട്ടുണ്ട്. സ്വുബ്ഹ് ആദം നബി(അ)യുടെ നിസ്കാരവും, ളുഹ്റ് ദാവൂദ് നബി(അ)യുടെ നിസ്കാരവും അസ്വര്‍ സുലൈമാന്‍ നബി(അ)യുടെ നിസ്കാരവും മഗ്രിബ് യഅ്ഖൂബ് നബി(അ)യുടെ നിസ്കാരവും ഇശാഅ് യൂനുസ് നബി(അ)യുടെ നിസ്കാരവുമായിരുന്നുവെന്ന് ഇആനത്തുത്വാലിബീന്‍(1-36)ല്‍ കാണാം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.