വിഷയം: ‍ തഹജ്ജുദിനോടൊപ്പം മറ്റു നിസ്കാരങ്ങള്‍

അത്താഴത്തിന് എണീറ്റ് സുന്നത്ത് നിസ്കാരമായ തഹജ്ജുദ് നമസ്കരിക്കുമ്പോൾ കുടെ സുബ്ഹിയുടെ സുന്നത്തിനും തഹിയ്യത്തിനും നിയ്യത്ത് കരുതാമോ?

ചോദ്യകർത്താവ്

Ramzeena

May 10, 2020

CODE :Fiq9796

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

സുബ്ഹിന്‍റെ സമയം ആകുന്നതോടെയാണ് സുബ്ഹിന് മുമ്പുള്ള സുന്നത്ത് നിസ്കാരത്തിന്‍റെ സമയമാകുന്നത്. രാത്രി ഉറങ്ങിയെണീറ്റ ശേഷം സുബ്ഹിന്‍റെ സമയമാകുന്നത് വരെ നിസ്കരിക്കാവുന്ന നിസ്കാരമാണ് തഹജ്ജുദ്.  ആയതിനാല്‍ തഹജ്ജുദും സുബ്ഹിന്‍റെ മുമ്പുള്ള സുന്നത്ത് നിസ്കാരവും ഒന്നിച്ച് നിസ്കരിക്കാന്‍ പറ്റില്ല.

പള്ളിയില്‍ പ്രവേശിച്ചാല്‍ സുന്നത്തുള്ള നിസ്കാരമാണ് തഹിയ്യത്.  പള്ളിയില്‍ പ്രവേശിച്ച വ്യക്തിക്ക് തഹജ്ജുദിന്‍റെ സമയമാണെങ്കില്‍ തഹജ്ജുദിന്‍റെ കൂടെയും സുബ്ഹിന്‍റെ സമയമായിട്ടുണ്ടെങ്കില്‍ സുബ്ഹിന്‍റെ മുമ്പുള്ള സുന്നത്ത് നിസ്കാരത്തിന്‍റെ കൂടെയും തഹിയ്യതിന്‍റെ നിയ്യത്ത് വെക്കാവുന്നതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter