വിഷയം: ‍ സുജൂദില്‍ കിടന്ന് ദുആ ചെയ്യല്‍

സുന്നത്ത് നിസ്കാരത്തിലും ഫർള് നിസ്കാരത്തിലും സുജൂദിൽ അറബിയിലും മലയാളത്തിലും ദുആ ചെയ്യുന്നത് അനുവദനീയമാണൊ?

ചോദ്യകർത്താവ്

മുഹമ്മദ് ഫുഹാദ്

May 13, 2020

CODE :Fiq9806

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

സുജൂദ് അടിമ ഉടമയായ റബ്ബിനോട് ഏറ്റവും കൂടുതല്‍ അടുക്കുന്ന സന്ദര്‍ഭമാണല്ലോ. ഫര്‍ള് നിസ്കാരങ്ങളിലോ സുന്നത്തുനിസ്കാരങ്ങളിലോ സുജൂദില്‍ കിടന്ന് അല്ലാഹുവിനോട് അറബി ഭാഷയില്‍ എന്ത് നല്ല കാര്യവും എത്ര സുധീര്‍ഘമായും ചോദിക്കാം. നിസ്കാരത്തിന് ഭംഗം വരില്ല. ഇതരഭാഷകളില്‍ പാടില്ല.

നിസ്കാരത്തില്‍ അല്ലാഹുവിനോടും റസൂലിനോടുമല്ലാത്ത മറ്റാരോടും നേരിട്ട് അഭിമുഖസംഭാഷണം നടത്താന്‍ പാടില്ല. ആയതിനാല്‍ സലാം മടക്കുക, ഏതെങ്കിലും വ്യക്തികളോട് അഭിസംബോധന വരുന്നരീതിയില്‍ നിനക്ക് അല്ലാഹു നന്മ തരട്ടെ എന്നതു പോലെയുള്ള വാചകങ്ങള്‍ ഉപയോഗിക്കുക, ഇവയൊന്നും ദുആയാണെങ്കില്‍ പോലും നിസ്കാരത്തില്‍ അനുവദനീയമല്ല. അങ്ങനെ സംഭവിച്ചാല്‍ നിസ്കാരം ബാത്വിലാവുന്നതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter