തക്ബീറതുല്‍ ഇഹ്റാം വീണ്ടും വീണ്ടും ചെയ്താല്‍ ആദ്യത്തേത് കൊണ്ട് പ്രവേശിക്കുകയും രണ്ടാമത്തേത് കൊണ്ട് നിസ്കാരത്തില്‍നിന്ന് പുറത്തുപോവുകയും ചെയ്യുമെന്നും ഒറ്റയായി വരുന്നവ കൊണ്ടൊക്കെ പ്രവേശിക്കുകയും ഇരട്ടയായി വരുന്നവ കൊണ്ടൊക്കെ പുറത്തുപോവുകയും ചെയ്യുമെന്ന് കേള്‍ക്കുന്നു. ഇതൊന്ന് വിശദീകരിക്കാമോ?

ചോദ്യകർത്താവ്

ജാസ്മിന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തക്ബീറതുല്‍ ഇഹ്റാം ആവര്‍ത്തിച്ചു പറയുന്നുവെങ്കില്‍, ഓരോ തക്ബീറ് കൊണ്ടും നിസ്കാരം തുടങ്ങുന്നു എന്നാണ് ഉദ്ദേശ്യമെങ്കില്‍, ഒറ്റയിട്ടവ കൊണ്ട് നിസ്കാരത്തില്‍ പ്രവേശിക്കുകയും ഇരട്ട കൊണ്ട് പുറത്തുപോകുകയും ചെയ്യും. നിസ്കാരം തുടങ്ങുന്നു എന്ന് കരുതുന്നതോടെ അതിന് തൊട്ട്മുമ്പ് ചെയ്ത തക്ബീറിലൂടെ തുടങ്ങിയ നിസ്കാരത്തെ മുറിക്കുന്നു എന്ന് കരുതുക കൂടിയാണല്ലോ. ആ കരുതലോടെ അയാളുടെ നിസ്കാരം മുറിഞ്ഞുപോവുന്നു. എന്നാല്‍ പ്രത്യേക ഉദ്ദേശ്യമൊന്നുമില്ലെങ്കില്‍ ആദ്യത്തേത് കൊണ്ട് നിസ്കാരത്തില്‍ പ്രവേശിച്ചതായും ബാക്കിയെല്ലാം കേവലം ദിക്റ് ആയും പരിഗണിക്കപ്പെടുന്നതാണ്. അതേ സമയം, വസവാസ് കൊണ്ട് ബുദ്ധിമുട്ടുന്ന പലരും ഇങ്ങനെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചെയ്യാറുണ്ട്. അവിടെ ഈ നിയമം ബാധകമല്ല, കാരണം, അത്തരം സാഹചര്യത്തില്‍ ആദ്യത്തെ തക്ബീര്‍കൊണ്ട് നിസ്കാരത്തില്‍ പ്രവേശിച്ചുവെന്ന് അയാള്‍ക്ക് ധാരണ വരാത്തത്കൊണ്ടാണ് അയാള്‍ വീണ്ടും അത് ആവര്‍ത്തിക്കുന്നത്. ആരാധനാകര്‍മ്മങ്ങളുടെ സ്വീകാര്യതക്ക് യാഥാര്‍ത്ഥ്യവും ധാരണയും ആവശ്യമാണ്. അത് കൊണ്ട് തന്നെ, അയാളുടെ തക്ബീര്‍ നിയ്യത് ചെയ്യാതെയുള്ള തക്ബീര്‍ പോലെ മാത്രമേ പരിഗണിക്കപ്പെടേണ്ടതുള്ളൂ. വസവാസ് എന്നത് ഇന്ന് പലരും ബുദ്ധിമുട്ടുന്ന കാര്യമാണ്. ഇബാദതുകളിലെ അമിതമായ കണിശതയാണ് പലരെയും ഇതിലേക്ക് എത്തിക്കുന്നത്. പലപ്പോഴും അത്, ആരാധനകള്‍ പിഴപ്പിക്കാനുള്ള പിശാചിന്റെ ശ്രമത്തിന്റെ ഭാഗവുമാണ്. അതില്‍നിന്ന് അല്ലാഹുവിനോട് കാവല്‍ തേടുകയും മനസ്സുറപ്പിച്ച് ആരാധനകളില്‍ പ്രവേശിക്കുകയും ചെയ്യുക. യഥാര്‍ത്ഥ രൂപത്തില്‍ ആരാധനകള്‍ നിര്‍വ്വഹിക്കാനും അവ സ്വീകാര്യമാവാനും തൌഫീഖ് ലഭിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter