വിഷയം: കുളി
കുളി നിർബന്ധമായ സാഹചര്യത്തിൽ വെള്ളം നനക്കാൻ പറ്റാത്ത ഭാഗത്ത് എന്താണ് ചെയ്യുക. കാലിൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട് ?
ചോദ്യകർത്താവ്
Moosa PB
May 23, 2026
CODE :Fiq16299
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ശരീരത്തിൽ വെള്ളം നനക്കാൻ പറ്റാത്തവിധം പ്ലാസ്റ്ററോ ബാൻഡേജോ ഉള്ള സാഹചര്യത്തിൽ വെള്ളം നനക്കാൻ സാധിക്കുന്ന ഭാഗങ്ങളെല്ലാം സാധാരണ പോലെ കഴുകി കുളിക്കുകയും, പ്ലാസ്റ്റർ ഇട്ട ഭാഗത്തിന് മുകളിലൂടെ നനഞ്ഞ കൈകൊണ്ട് തടവുകയും, അതിനുശേഷം വെള്ളം നനക്കാൻ പറ്റാത്ത ആ ഭാഗത്തിന് പകരമായി മണ്ണ് ഉപയോഗിച്ച് തയമ്മും ചെയ്യുകയും വേണം.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


