വിഷയം: ‍ വലിയ അശുദ്ധിക്കാരന്‍റെ കുളി

വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാവാൻ കുളിക്കുമ്പോൾ കണ്ണ് കഴുകണോ? ചെവി കഴുകേണ്ട പരിധി എവിടെ വരെയാണ്. മൂക്കും വായയും കഴുകൽ സുന്നത്തല്ലേ? ചുരുണ്ട മുടി ഉള്ളവരുടെ കൂട്ടം കൂടി നിൽക്കുന്ന മുടികളുടെ ഇടയിൽ വെള്ളമെത്തണോ?

ചോദ്യകർത്താവ്

MUHAMMAD IQBAL M

Nov 3, 2020

CODE :Abo9997

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

വലിയ അശുദ്ധിക്കാര്‍ കുളിക്കുമ്പോള്‍ കണ്ണിന്‍റെ ഉള്‍ഭാഗം കഴുകേണ്ടതില്ല (ഇആനതുത്ത്വാലിബീന്‍ 1-130)

ചെവിക്കുഴിയില്‍ നിന്ന് പുറത്തേക്ക് കാണുന്ന ഭാഗം വരെയാണ് ചെവിയില്‍ നിന്ന് വലിയ അശുദ്ധിക്കാരന്‍ കഴുകല്‍ നിര്‍ബന്ധമായ പരിധി (ഫത്ഹുല്‍മുഈന്‍, ഇആനതുത്ത്വാലിബീന്‍ 1-130).

വലിയ അശുദ്ധിക്കാരന്‍ കുളിക്കുമ്പോള്‍ വായയില്‍ വെള്ളം കൊപ്ലിക്കലും മൂക്കില്‍ വെള്ളം കയറ്റിച്ചീറ്റലും സുന്നത്താണ്. ഇവ ഉപേക്ഷിക്കല്‍ കറാഹത്തുമാണ് (ഫത്ഹുല്‍മുഈന്‍).

വലിയ അശുദ്ധിക്കാരന്‍ കുളിക്കുമ്പോള്‍ തിങ്ങിനില്‍ക്കുന്ന തലമുടിയുടെ ഉള്‍ഭാഗങ്ങളിലേക്കും വെള്ളമെത്തിക്കണം. എന്നാല്‍ സ്വയം കെട്ടുകുടുങ്ങിയ മുടിയുടെ കെട്ടിനുള്ളലേക്ക് പ്രയാസപ്പെട്ട് വെള്ളമെത്തിക്കേണ്ടതില്ല (ഫത്ഹുല്‍മുഈന്‍)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter