ഒരാള്‍ക്ക് തന്റെ ഉമ്മയുടെയോ ഉപ്പയുടെയോ സഹോദരിയുടെയോ സഹോദരന്‍റെയോ മകളെ വിവാഹം ചെയ്യാന്‍ പറ്റുമോ?

ചോദ്യകർത്താവ്

സഈദ് ചപ്പാരപ്പടവ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പുരുഷനെ സംബന്ധിച്ചിടത്തോളം കുടുംബബന്ധത്തിലൂടെ വിവാഹം ഹറാമായവര്‍ താഴെ പറയുന്നവരാണ്, ഉമ്മ (വലിയുമ്മമാരൊക്കെ അതില്‍ പെടും), മകള്‍ (പേരമക്കളും അതില്‍ പെടും), സഹോദരിമാര്‍ (ഉമ്മയോ വാപ്പയോ ഒന്നാവയരൊക്കെ), പിതാവിന്റെ സഹോദരിമാര്‍, മാതാവിന്റെ സഹോദരിമാര്‍, സഹോദരന്റെയോ സഹോദരിയുടെയോ മക്കള്‍. ഇവരല്ലാത്ത ബന്ധുക്കളെയൊക്കെ വിവാഹം ചെയ്യാവുന്നതാണ്. ചോദ്യത്തില്‍ പറഞ്ഞ, ഉമ്മയുടെയോ ഉപ്പയുടെയോ സഹോദരിയുടെയും സഹോദരന്റെയും മകളെ വിവാഹം ചെയ്യാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter