ഭാര്യയെയോ, അന്യ സ്ത്രീകളെയോ മനപ്പൂര്‍വമല്ലാതെയോ വികാരത്തോടെയല്ലാതെയോ സ്പര്‍ശിച്ചാല്‍ വുളു മുറിയുമോ ?

ചോദ്യകർത്താവ്

nadeer

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അന്യസ്ത്രീകളെയോ ഭാര്യയെയോ സ്പര്‍ശിച്ചാല്‍ വുദു മുറിയുമെന്നതാണ് ശാഫീ മദ്ഹബിലെ നിയമം. വിശദമായ മറുപടി മുമ്പ് പറഞ്ഞ് കഴിഞ്ഞതാണ്.  ഇവിടെ നോക്കുക. അന്യസ്ത്രീപുരുഷന്മാരുടെ തൊലി തമ്മില്‍ സ്പര്‍ശിക്കുക എന്നതാണ് വുദു മുറിയുന്നതിന്റെ കാരണം, വികാരമുണ്ടാവുകയെന്നതോ മനപ്പൂര്‍വ്വമായിരിക്കുക എന്നതോ അവിടെ നിബന്ധനയില്ല. സ്പര്‍ശനമുണ്ടായാല്‍ തന്നെ വുദു മുറിയുന്നതാണ്. കര്‍മ്മശാസ്ത്രവിധികള്‍ നിശ്ചിതമായ കാരണങ്ങളെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കാറുള്ളത്. അതേ സമയം വിധികളുടെ യുക്തികളും ന്യായങ്ങളും പലപ്പോഴും വേറെയായിരിക്കാം. മിക്കപ്പോഴും അവ കൃത്യമായി കണ്ടെത്താന്‍ പ്രയാസം നേരിടുന്നതിനാലാണ് വിധി പറയാന്‍ അവയെ അവലംബിക്കാത്തത്. നിസ്കാരം ജംഉം ഖസ്റും ആക്കാനുള്ള കാരണം നിശ്ചിത ദൂരമുള്ള യാത്രയാണ്. അതിലെ യുക്തി യാത്രയില്‍ നേരിടേണ്ടിവരുന്ന പ്രയാസവും ബുദ്ധിമുട്ടുമാണ്. എന്നാല്‍ ഇന്ന് പലപ്പോഴും രണ്ടായിരം കിലോമീറ്റര്‍ ദുരത്തേക്കുള്ള വിമാനയാത്രകളേക്കാള്‍ പ്രയാസകരമായിരിക്കും അമ്പത് കിലോമീറ്റര്‍ ദൂരത്തേക്കുള്ള ബസ് യാത്ര. പക്ഷേ, അത് കൊണ്ട് മാത്രം ആദ്യത്തേതില്‍ ജംഉം ഖസ്റും അനുവദനീയമാവാതിരിക്കുകയോ രണ്ടാമത്തേതില്‍ അത് അനുവദനീയമാവുകയോ ചെയ്യുന്നില്ല. എന്നത് പോലയൊണ് സ്പര്‍ശനം കൊണ്ട് വുദു മുറിയുന്നതും. സ്പര്‍ശനമാണ് മാനദണ്ഡം. അത് ഉണ്ടായാല്‍ വുദു മുറിയുന്നതാണ്. ജീവിതം മുഴുവന്‍ ആരാധനയാക്കാനും അത് ഇഹ്സാനോട് കൂടി ചെയ്യാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter