ഷാഫി മദ് ഹബ് അനുസരിച്ച് അഹലേഹദീസ്കാരനായ ഒരാള്‍ സുന്നിയായ ഒരാള്‍ക്ക് നികാഹ് ചെയ്തു കൊടുത്താല്‍ അത് സഹീഹ് ആവുമോ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നികാഹ് എന്നത് രക്തഷിതാവ് തന്‍റെ മകളെ ഒരു പുരുഷന് വിവാഹം ചെയ്തുകൊടുക്കലാണ്. ഭാര്യ, ഭര്‍ത്താവ്, ഭാര്യയുടെ രക്ഷിതാവ്, രണ്ട് സാക്ഷികള്‍, നിര്‍ണ്ണിതമായ വാചകങ്ങള്‍ എന്നിവയാണ് അതിന്‍റെ ഘടകങ്ങള്‍. ഒരാളുടെയും സഹായമില്ലാതെതന്നെ, രണ്ട് സാക്ഷികളുടെ സാന്നിധ്യത്തില്‍ രക്ഷിതാവ് തന്‍റെ മകളെ മറ്റൊരാള്‍ക്ക് നികാഹ് ചെയ്തുകൊടുത്താല്‍ തന്നെ അത് ശരിയാവുന്നതാണ്. ചുരുക്കത്തില്‍ നികാഹ് നടത്തിക്കൊടുക്കാന്‍ ഖാളിയുടെയോ മറ്റോ സഹായം തന്നെ വേണമെന്നില്ല. ആര്‍ക്കെങ്കിലും ആ നിര്‍ണ്ണിത വാചകങ്ങള്‍ ചൊല്ലിത്തരാന്‍ സഹായം ആവശ്യമെങ്കില്‍ തേടാവുന്നതാണ്, അത് സുന്നിയായ വ്യക്തിയല്ലെങ്കിലും ആ നികാഹ് ശരിയാവുന്നതാണ്. ആരാധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter