പുത്തന്‍വാദികളായ കുടുംബക്കാരോട് ആ ബന്ധം ചേര്‍ക്കേണ്ടതുണ്ടോ?

ചോദ്യകർത്താവ്

മുഹമ്മദ് റിയാദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ബിദ്അതുകാരോട് സലാം പറയുന്നതും അതിന്‍റെ കാര്യകാരണങ്ങളുമെല്ലാം മുമ്പ് നാം വിശദമാക്കിയതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. അതേ വിധി തന്നെയാവും അവരുമായി കുടുംബബന്ധം ചേര്‍ക്കുന്നതിലും വരിക. കുടുംബബന്ധം ചേര്‍ക്കുന്നതിലൂടെ അവര്‍ അതില്‍നിന്ന് മാറിചിന്തിക്കാനും ബിദ്അത് ഉപേക്ഷിക്കാനുമുള്ള സാധ്യതകള്‍ ഉണ്ടെങ്കില്‍ ബന്ധം ചേര്‍ക്കേണ്ടത് തന്നെയാണ്. ബന്ധം ചേര്‍ക്കാതിരിക്കുന്നുവെങ്കില്‍ അത് തീര്‍ത്തും സദുദ്ദേശ്യപരവും അയാളുടെ നന്മ മാത്രം ഉദ്ദേശിച്ചുമായിരിക്കണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter