നമ്മുടെ നാട്ടില്‍ പൊതുവേ കല്യാണ ശേഷം സ്ത്രീകള്‍ തങ്ങളുടെ പേരിനൊപ്പം ഭര്ത്താെവിന്റെ പേര് ചേര്ത്ത് പറയല്‍ പതിവാണല്ലോ. ഇതിനു ശരീഅത്തില്‍ എന്തെങ്കിലും നിയമമുണ്ടോ, അത് അനുവദനീയമാണോ അതല്ലെങ്കില്‍ നിഷിദ്ദമാണോ എന്നോ മറ്റും...?

ചോദ്യകർത്താവ്

ഫറാസ് സി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഒരാളെ തന്റെ പിതാവിലേക്ക് ചേര്‍ത്തു വിളിക്കുക്കയെന്നതാണ് ഇസ്‌ലാമിക രീതി. എന്നാല്‍ തിരിച്ചറിയുന്നതിനോ മറ്റോ വേണ്ടി, പിതാവ് ആണെന്ന ഉദ്ദേശ്യമില്ലാതെ ഭര്‍ത്താവിലേക്ക് ചേര്‍ത്തു പറയുന്നതില്‍ തെറ്റില്ല. അത്തരം ഒരു നാട്ടുനടപ്പുണ്ടെങ്കില്‍, അത് ശറഇന് എതിരല്ല എന്നതിനാല്‍ എതിര്‍ക്കേണ്ടതുമില്ല. ഇത് മുമ്പ് നാം വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അത് ഇവിടെ വായിക്കാവുന്നതാണ്. ഏറ്റവും അറിയുന്നവന്‍ അല്ലാഹുവത്രെ.

ASK YOUR QUESTION

Voting Poll

Get Newsletter