നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന കല്യാണത്തിനു ശേഷമുള്ള ഹണി മൂണ്‍ ട്രിപ്പിനെ കുറിച്ച് എന്താണ് അഭിപ്രായം ? യാത്ര ഫ്രെണ്ട്സുകളുടെ കൂടെ ആണെങ്കിലോ?അത് കുടുംബത്തിലെ മറ്റു കല്യാണം കഴിഞ്ഞവരുടെ കൂടെ ആണെങ്കിലോ?

ചോദ്യകർത്താവ്

Abdu

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. യാത്രകളും അല്ലാഹുവിന്‍റെ സൃഷ്ടിജാലങ്ങളിലെ അല്‍ഭുതങ്ങള്‍ ദര്‍ശിക്കലും നല്ലത് തന്നെ. യാത്ര എന്നത് അനുവദനീയമാണെങ്കിലും, അതില്‍ പരപുരുഷന്മാര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുക തുടങ്ങിയ മറ്റു നിഷിദ്ധ രൂപങ്ങള്‍ കടന്നുവരുന്നതോടെ അത് നിഷിദ്ധമായിത്തീരും. കൂട്ടുകാരാണെന്നതോ വിവാഹം കഴിഞ്ഞ കുടുംബക്കാരാണെന്നതോ കൊണ്ട് മാത്രം പരസ്പരം കാണലും കൂടിച്ചേരലും അനുവദനീയമാവുന്നില്ല. പരസ്പരം കാണല്‍ അനുവദനീയമായ മഹ്റമുകളോടൊപ്പമാണെങ്കില്‍ മറ്റു നിഷിദ്ധ കാര്യങ്ങളൊന്നും വരാത്ത വിധം യാത്രകള്‍ ചെയ്യാവുന്നതാണ്. ഇന്ന് സമൂഹത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഹണിമൂണ്‍ ട്രിപ്പുകള്‍ എന്തുകൊണ്ടും നിഷിദ്ധമാണെന്ന് തന്നെ പറയേണ്ടിവരും. ഇത്തരം യാത്രകളിലൊക്കെയും യാതൊരുവിധ ഇസ്ലാമിക രീതിയും പാലിക്കപ്പെടാത്തതും ഇതര പുരുഷരോടൊത്ത് പൂര്‍ണ്ണമായും അഴിഞ്ഞാടുന്നതുമാണ് ഇന്നത് പതിവ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter