അഖീഖത് അറവ് നടത്താന്‍ കുട്ടികള്ക്ക് 15 വയസ്സ്‌ തികയുന്നത് വരെ സമയമുണ്ടെന്ന് കേട്ടിട്ടുണ്ട്, എന്നാല്‍ വലിയ കുട്ടിക്ക് 15 വയസ്സ് ആകുന്നത് വരെ കാത്തു നിന്ന് അത് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടി ഒന്നിച്ചു അറുത്ത്‌ നല്കാമോ? ആദ്യത്തെ കുട്ടിക്ക്‌ അഖീഖത് നല്കി പിന്നീടുണ്ടായ കുട്ടികള്ക്ക് ‌ വേണ്ടി അഖീഖത് നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് തെറ്റാണോ?

ചോദ്യകർത്താവ്

നൗഫല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ഒരു കുട്ടി ജനിച്ചാല്‍ ചെയ്യേണ്ട സുന്നതായ കാര്യങ്ങളില്‍ പ്രധാനമാണ് അഖീഖ അറുക്കല്‍. ജനിച്ചത് മുതല്‍ പ്രായപൂര്‍ത്തിയാവുന്നതുവരെ ഇത് രക്ഷിതാവിനാണ് സുന്നത്. പ്രായപൂര്‍ത്തിയായാല്‍ അത് പിതാവില്‍നിന്ന് വ്യക്തിയിലേക്ക് നീങ്ങുന്നു. ഒരു മാടിന്‍റെ ഏഴിലൊരു ഭാഗമാണ് അഖീഖത്തിന്‍റെ ചുരുങ്ങിയ രൂപം. അപ്പോള്‍ ഏഴ് കുട്ടികള്‍ക്ക് വേണ്ടി ഒന്നിച്ച് ഒരു മാടിനെ അറുത്താലും ചുരുങ്ങിയ സുന്നതിന്‍റെ പ്രതിഫലം ലഭിക്കും. അഖീഖത് അറുക്കുക എന്നത് സുന്നതാണ് എന്നതിനാല്‍ അത് ഒഴിവാക്കുന്നത് തെറ്റല്ല, ഒരു കുട്ടിക്ക് അറുത്തത് കൊണ്ട് മറ്റു കുട്ടികള്‍ക്ക് അറുക്കണമെന്ന് പ്രത്യേകം നിയമമൊന്നുമില്ല. അഖീഖതുമായി ബന്ധപ്പെട്ട് മുമ്പ് നാം വിശദമായി പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter