കുട്ടികള്‍ക്ക് മലകിന്‍റെ പേര് ഇടാന്‍ പറ്റുമോ? അത് പോലെ ജനിക്കുന്ന ആണ്‍കുട്ടികള്‍ക്ക് സ്വര്‍ണം അണി യിക്കാന്‍ പറ്റുമോ?

ചോദ്യകർത്താവ്

മുഹമ്മദ് ഇസ്മാഈല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കുട്ടികള്‍ക്ക് മലകുകളുടെ പേര് ഇടുന്നതില്‍  പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായാന്തരമുണ്ട്. മലകുകളുടെ പേര് ഉപയോഗിക്കരുതെന്ന് റസൂല്‍ (സ) പറഞ്ഞതായി ഒരു ഹദീസില്‍ കാണാം. ആ ഹദീസ് അത്ര പ്രബലമല്ലെങ്കിലും അതിന്‍റെ അടിസ്ഥാനത്തില്‍ മലകുകളുടെ പേര് വെക്കല്‍ കറാഹതാണ് എന്ന് ഒരു വിഭാഗം പണ്ഡിതര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ അത് അനുവദനീയമാണെന്നാണ് മറ്റു പല പണ്ഡിതരുടെയും അഭിപ്രായം. എന്നാല്‍ അല്ലാഹുവിന്‍റെ പേരുകളോ നല്ല അര്‍ത്ഥങ്ങളുള്ള അറബി പദങ്ങളോ ആയവ മലകുകളുടെ പേരുകളാണെങ്കിലും ഉപയോഗിക്കാവുന്നതാണ്. മാലിക്, രിളവാന്‍ പോലോത്തവ ഉദാഹരണം. ആണ്‍കുട്ടികള്‍ക്ക് സ്വര്‍ണ്ണം അണിയാമെന്നാണ് ശാഫിഈ മദ്ഹബിന്‍റെ അഭിപ്രായം. ഇത് മുമ്പ് നാം അല്‍പം വിശദമായി പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter