ഒരേ ഉപ്പയുടെ മക്കളായ ജ്യേഷ്ഠാനുജന്മാരുടെ മക്കള്‍ പരസ്പരം തൊട്ടാല്‍ വുളു മുറിയുമോ? അവര്‍ക്ക് പരസ്പരം വിവാഹം കഴിക്കാമോ?

ചോദ്യകർത്താവ്

ഫിദാ മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഉമ്മയും ഉപ്പയും ഒന്നായ ജ്യേഷ്ഠാനുജന്മാരുടെ മക്കള്‍ പരസ്പരം സ്പര്‍ശിച്ചാല്‍ വുളു മുറിയും, അവര്‍ക്ക്  പരസ്പരം  വിവാഹം കഴിക്കാവുന്നതുമാണ്. ഉപ്പ മാത്രം ഒന്നായ ജ്യേഷ്ഠാനുജന്മാരുടെ മക്കള്‍ ഏതായാലും അതേ വിധിയിലാണ് വരിക. കുടുംബബന്ധത്തിലൂടെ വിവാഹം നിഷിദ്ധമായവര്‍ ആരെല്ലാമാണെന്ന് മുമ്പ് നാം വിശദമാക്കിയിട്ടുണ്ട്. ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter