അഖീഖ അറുത്ത മാംസം അമുസ്‌ലിംകള്‍ക്ക് കൊടുക്കാമോ? അതോ, ഉദ്ഹിയ്യത് പോലെ അതും അനുവദനീയമല്ല എന്നുണ്ടോ?

ചോദ്യകർത്താവ്

ഹാശിര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അഖീഖത് ഭൂരിഭാഗ നിയമങ്ങളിലും ഉദ്ഹിയത്ത് പോലെ തന്നെയാണ്. അതിന്‍റെ മാംസം അമുസ്‌ലിംകള്‍ക്ക് വിതരണം ചെയ്യാന്‍ പാടില്ലെന്ന് മുമ്പ് നാം വിശദമാക്കിയതാണ്. അതേ നിയമം അഖീഖതിനും ബാധകമാവുന്നതാണ്. പ്രസ്തുത കാര്യവും അഖീഖതുമായി ബന്ധപ്പെട്ട മറ്റു കര്‍മ്മശാസ്ത്ര കാര്യങ്ങളുമെല്ലാം അഖീഖതിന്‍റെ കര്‍മ്മശാസ്ത്രം എന്ന ലേഖനത്തില്‍ കാണാം. നാഥന്‍ വിധി വിലക്കുകള്‍ യഥാവിധി പാലിക്കാന്‍ തൌഫീഖ് ലഭിക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter