ഒരു പിതാവിന്‍റെ 2 ആണ്മക്കളുടെ മക്കള്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ പറ്റുമോ? അഥവാ, ഒരു പിതാവിനും മാതാവിനും ഉണ്ടായ രണ്ട് മക്കളില്‍ മൂത്ത മകന്‍റെ മകനെയോ മകളെയോ അതേ മാതാ-പിതാക്കളുടെ രണ്ടാമത്തെ മകന്‍റെ മകനോ മകളോ വിവാഹം കഴിക്കാന്‍ പാടുണ്ടോ?

ചോദ്യകർത്താവ്

ഫൈസല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അതെ, ചോദ്യത്തില്‍ പറഞ്ഞ  രൂപത്തിലുള്ള വിവാഹം അനുവദനീയമാണ്. മേല്‍ ഉദാഹരണത്തില്‍, കല്യാണം കഴിക്കുന്ന പുരുഷനെ സംബന്ധിച്ചിടത്തോളം ആ പെണ്‍കുട്ടി സ്വന്തം എളാപ്പയുടെയോ മൂത്താപ്പയുടെയോ അമ്മായിയുടെയോ മകളായിരിക്കും. അത്തരം വിവാഹം അനുവദനീയമാണെന്ന് മുമ്പ് നാം വിശദമാക്കിയതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്.  കുടുംബബന്ധത്തിലൂടെ വിവാഹം നിഷിദ്ധമായവര്‍ ആരെല്ലാമാണെന്നും മുമ്പ് നാം വിശദമാക്കിയിട്ടുണ്ട്. ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter