വിവാഹം കഴിക്കാതെ ജീവിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നുണ്ടോ?

ചോദ്യകർത്താവ്

മുഹമ്മദ് ശൈബു

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വിവാഹം എന്നത്, അതിന് സാമ്പത്തികമായും ശാരീരികമായും സാധിക്കുന്ന, മാനസികമായി ആഗ്രഹമുള്ള വ്യക്തിക്ക് സുന്നതാണ് എന്നതാണ് ഇസ്‌ലാമിന്‍റെ കാഴ്ചപ്പാട്. ആഗ്രഹവും ശേഷിയും ഇല്ലാത്തവന് അത് കറാഹതുമാണ്. മേല്‍പറഞ്ഞതില്‍നിന്ന് തന്നെ, വിവാഹം കഴിക്കാതെ കഴിയുക എന്നത് തെറ്റല്ലെന്ന് മനസ്സിലാക്കാം. സുന്നതായ ഒരു കാര്യം ചെയ്താല്‍ പ്രതിഫലം ലഭിക്കുമെന്നും, അതേ സമയം വേണ്ടെന്ന് വെച്ചാല്‍ അത് കാരണമായി കുറ്റം ലഭിക്കില്ലെന്നതുമാണല്ലോ അടിസ്ഥാനശാസ്ത്രം പറയുന്നത്. അത് തന്നെയാണ് വിവാഹത്തിന്‍റെയും വിധി. ശരീഅതിന്റെ വിധികളും വിലക്കുകളും അനുസരിച്ച് ജീവിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter