നാല്‍പത് ദിവസം കഴിയുന്നതിന് മുമ്പ് നിഫാസ് രക്തം നിന്നാല്‍ നിസ്കരിക്കണമല്ലോ. എന്നാല്‍ സംയോഗം ചെയ്യാന്‍ പറ്റുമോ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിഫാസ് രക്തത്തിന്‍റെ ഏറ്റവും കുറഞ്ഞ പരിധി ഒരു സെക്കന്‍റ് ആണ്, കൂടിയത് അറുപത് ദിവസവും. നിഫാസ് രക്തം മുറിഞ്ഞാല്‍ വേഗം കുളിച്ച് ശുദ്ധിയായി നിസ്കരിക്കല്‍ നിര്‍ബന്ധമാണ്. ശുദ്ധിയാവുന്നതോടെ ഭാര്യാഭര്‍തൃബന്ധം പോലോത്ത, നിഫാസ് കൊണ്ട് നിഷിദ്ധമായ എല്ലാ കാര്യങ്ങളും അനുവദനീയമാവുന്നതുമാണ്. ഹലാലായ മാര്‍ഗ്ഗത്തിലൂടെ പണം സമ്പാദിക്കാനും അത് ഹലാലായി ഉപയോഗിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter