പ്രണയ വിവാഹത്തിന്‍റെ വിധി എന്താണ്? അത് അനുവദനീയമാണോ?

ചോദ്യകർത്താവ്

ഇബ്റാഹീം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്നേഹം എന്നത് പ്രവൃത്തിയല്ല, മറിച്ച് മനസ്സില്‍ സ്വയം ഉണ്ടാവുന്നതാണ്. നിഷിദ്ധമായ യാതൊരു കാരണമോ സാഹചര്യമോ ഇല്ലാതെ, ഒരു പുരുഷന്‍റെ കണ്ണ് ഒരു സ്ത്രീയില്‍ അറിയാതെ പതിയുകയും ആ പ്രഥമ ദൃഷ്ടിയില്‍ തന്നെ സ്നേഹം തോന്നുകയും ചെയ്യുന്നതില്‍ തെറ്റില്ല. നിഷിദ്ധമായ കാര്യങ്ങള്‍ വരാത്തിടത്തോളം സ്നേഹം ഒരു തെറ്റല്ല. നിഷ്കളങ്കമായ ഇത്തരം സ്നേഹം ഉണ്ടായിപ്പോയാല്‍ നികാഹ് സാധ്യമാവുമോ എന്നാണ് ശ്രമിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുമ്പ് നാം വളരെ വിശദമായി പ്രതിപാദിച്ചതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter