സാമ്പത്തിക സ്വരൂപണത്തിനായി കമ്മിറ്റികള്‍ വ്യക്തികളില്‍നിന്ന് ശേഖരിക്കുന്ന പണത്തിന് സകാതുണ്ടോ?

ചോദ്യകർത്താവ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കമ്മിറ്റികള്‍ സ്വരൂപിക്കുന്ന പണം ആരുടേതാണ് എന്നതാണ് ഇവിടെ പ്രധാനം. കമ്മിറ്റിക്കുള്ള സംഭാവനകളോ മാസവരിസംഖ്യയോ പോലെ പിരിക്കുന്നതാണെങ്കില്‍ അതില്‍ വ്യക്തിക്ക് ഉടമസ്ഥതയില്ലാതായിത്തീരുമല്ലോ, അത്തരം പണത്തിന് സകാത് നല്‍കേണ്ടതില്ല. എന്നാല്‍ വ്യക്തികളില്‍നിന്ന് പിരിച്ചെടുത്ത് അവരുടേതായി തന്നെ അത് ബിസിനസില്‍ നിക്ഷേപിക്കുകയും സൂക്ഷിക്കുകയോ ചെയ്ത് അവസാനം അവര്‍ക്ക് തന്നെ തിരിച്ചുകൊടുക്കുന്ന രൂപത്തിലാണെങ്കില്‍ നിബന്ധനകളൊത്താല്‍ സകാത് നല്‍കേണ്ടതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter