അഖീഖക്ക് വേണ്ടി രണ്ട് ആടുകളെ വ്യത്യസ്ത സ്ഥലങ്ങളിലായി അറുത്ത് മാംസം വിതരണം ചെയ്യുന്നതിന്‍റെ വിധിയെന്താണ്? ഒരൊറ്റ സ്ഥലത്ത് തന്നെയാകണമെന്ന നിബന്ധന വല്ലതുമുണ്ടോ?

ചോദ്യകർത്താവ്

മുഹാദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അഖീഖ അറുക്കുന്നത് കുട്ടിയുള്ള സ്ഥലത്ത് തന്നെ ആവണമെന്ന് നിബന്ധനയില്ല. എവിടെയും ആകാവുന്നതാണ്. ഇക്കാര്യം  അഖീഖതിന്‍റെ കര്‍മ്മശാസ്ത്രം എന്ന ലേഖനത്തില്‍  വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് മൃഗങ്ങളെ അറുക്കുന്നുവെങ്കില്‍, ഒന്ന് ഒരിടത്തും മറ്റൊന്ന് വേറൊരിടത്തും ആകാവുന്നതാണ് എന്നും ഇതില്‍നിന്ന് മനസ്സിലാക്കാം.  വിധി വിലക്കുകള്‍ യഥാവിധി പാലിക്കാന്‍ നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter