പ്രസവിച്ച കുട്ടിയുടെ മുടി കളഞ്ഞാൽ ആ മുടിയുടെ തൂക്കത്തിന് സ്വര്‍ണ്ണമോ വെള്ളിയോ സ്വദഖ ചെയ്യുന്നതിന് എന്താണ് അടിസ്ഥാനം?

ചോദ്യകർത്താവ്

നിസാര്‍ അബൂബക്ര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അഖീഖ എന്നത് കുട്ടിക്ക് വേണ്ടി നടത്തുന്ന അറവാണ്. അന്നേദിവസം ആദ്യം പേരിടുകയും ശേഷം അറവ് നടത്തുകയും അത് കഴിഞ്ഞ് മുടി കളയലുമാണ് സുന്നത്. കളയുന്ന മുടി തൂക്കി നോക്കി, അതിന്‍റെ തൂക്കത്തിനനുസരിച്ച് സ്വര്‍ണ്ണമോ വെള്ളിയോ സ്വദഖ ചെയ്യല്‍ സുന്നതാണ്. ഫിഖ്ഹീ ഗ്രന്ഥങ്ങള് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഹസന് (റ), ഹുസൈന് (റ) എന്നിവരുടെ അഖീഖ സമയത്ത്, മുടി കളഞ്ഞശേഷം ആ മുടി തൂക്കി നോക്കാനും അതിനനുസരിച്ച് വെള്ളി സ്വദഖ ചെയ്യാനും റസൂല്‍ (സ) കല്‍പിച്ചതായി ഹദീസുകളില്‍ കാണാം. പാവങ്ങള്‍ക്ക് വെള്ളിയേക്കാള്‍ ഉപകാരപ്രദമാണല്ലോ സ്വര്ണ്ണം എന്നതിനാല്‍ അതിനും പണ്ഡിതര്‍ ആ വിധി തന്നെയാണ് നല്‍കിയിരിക്കുന്നത്. അഖീഖതുമായി ബന്ധപ്പെട്ട മറ്റു കര്‍മ്മശാസ്ത്ര കാര്യങ്ങളുമെല്ലാം അഖീഖതിന്‍റെ കര്‍മ്മശാസ്ത്രം എന്ന ലേഖനത്തില്‍ കാണാം. നാഥന്‍ വിധി വിലക്കുകള്‍ യഥാവിധി പാലിക്കാന്‍ തൌഫീഖ് ലഭിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter