അഖീഖ അറുക്കുമ്പോൾ അതിന്‍റെ വലതു കൊറുക് വയറ്റാട്ടി ക്ക് നൽകലാണല്ലോ സുന്നത്, എന്നാൽ ഇക്കാലത്തുള്ള ഹോം നഴ്സു കൾക്ക് അവർ അമുസ്‌ലിംകളാണെങ്കിൽ ഇതു നല്‍കാമോ?

ചോദ്യകർത്താവ്

സൈനുല്‍ ആബിദീന്‍ ആഞ്ഞിലങ്ങാടി ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അമുസ്‌ലിംകള്‍ക്ക് ഉള്ഹിയ്യത്, അഖീഖത് എന്നിവയില്‍ നിന്ന് ഒന്നും തന്നെ നല്കാവതല്ല. അതു വയറ്റാട്ടി ആണെങ്കിലും ശരി. ഇനി നഴ്സുമാരില്‍ ആരെങ്കിലും മുസ്‌ലിംകളുണ്ടെങ്കില്‍ അവര്‍ക്കു മാത്രമായി വലതു കാല് നല്കാവുന്നതാണ്, അത് മേല്‍പറഞ്ഞ സുന്നതിന്‍റെ പരിധിയില്‍ വരുന്നതുമാണ്. അഖീഖയുടെ മാംസം വേവിച്ച് സ്വദഖ ചെയ്യലാണ് സുന്നത്തെങ്കിലും വയറ്റാട്ടിക്കു കൊടുക്കുന്ന വലതു കാല്‍ വേവിക്കാതെ പച്ചയായി കൊടുക്കലാണ് സുന്നത്ത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter