ഖുര്‍ആന്‍ മഹര്‍ ആയി നല്‍കുന്നതിന്‍റെ വിധി എന്താണ്?

ചോദ്യകർത്താവ്

ഹസ്നാ മജീദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വിലയുള്ളതായി കണക്കാക്കപ്പെടുന്ന ഏതു വസ്തുവും മഹറായി നല്‍കാവുന്നതാണ്. മുസ്വ്ഹഫ് വില്‍ക്കപ്പെടാനും വാങ്ങിക്കാവാനും പറ്റുന്നതാണെന്ന നിലക്ക് വിലയുള്ളതും അത് മഹറായി ഉപയോഗിക്കുകയും ചെയ്യാം. പക്ഷേ, ഇവിടെ വധു മുസ്ലിമിയാരിക്കണം (അഹ്‍ലുല്‍കിതാബില്‍ പെട്ടവരാവാന്‍ പാടില്ല). ഖുര്‍ആന്‍ പഠിപ്പിക്കുക, ഖുര്‍ആന്‍ പാരയണം ചെയ്യുക പോലോത്തവ മഹറായി നല്‍കിയാല്‍ സ്വീകാര്യമല്ല. നബി(സ) ഏതെങ്കിലും സ്വഹാബിക്ക് അത്തരം അനുവാദം നല്‍കിയത് പ്രത്യേക സാഹചര്യം കണക്കിലെടുത്തും അത് ആ സ്വഹാബിക്കു മാത്രമുള്ള വിധിയുമാണ്. മുസ്ഹഫ് കച്ചവടം ചെയ്യാവതല്ല എന്ന ഒരു അഭിപ്രായം പണ്ഡിതന്മാര്‍ക്കിടയില്‍ നിലനില്‍ക്കുന്നതിനാല്‍ മുസ്വഹഫ് മഹറായി കൊടുക്കാതിരിക്കലാണ് നല്ലത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter