ഗുളികയും മരുന്നും കഴിച്ച് ഗര്‍ഭസ്ഥ ശിശുവിനെ ഇല്ലാതെയാക്കാൻ പറ്റുമോ?

ചോദ്യകർത്താവ്

ശിഹാബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിക്കുന്നതിനെയാണ് അബോര്‍ഷന്‍ എന്ന് പറയുന്നത്. ഇതിന് വിവിധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. ആദ്യഘട്ടത്തില്‍ മരുന്നോ ഗുളികയോ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നതെങ്കില്‍ പിന്നീട് ഡി ആന്‍റ് സി അടക്കമുള്ള അതീവ ക്രൂരമായ രീതികളാണ് ഉപയോഗിക്കപ്പെടുന്നത്. ഗര്‍ഭസ്ഥ ശിശുവിന് റൂഹ് ഊതിയ ശേഷം അതിനെ നശിപ്പിക്കുന്നത് ഹറാം ആണെന്നതില്‍ അഭിപ്രായവ്യത്യാസമില്ല. മാതാവിന്‍റെ ജീവന് ഭീഷണി ഉറപ്പായാല്‍ മാത്രമേ ഈ സാഹചര്യത്തില്‍ അബോര്‍ഷന്‍ അനുവദനീയമാവുന്നുള്ളൂ. റൂഹ് ഊതുന്നതിന് മുമ്പും അബോര്‍ഷന്‍ ഹറാം ആണെന്നാണ് ഇമാം ഗസാലി (റ) അടക്കമുള്ള പല പണ്ഡിതരും പറയുന്നത്. എന്നാല്‍ കറാഹത് ആണെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതരും ഉണ്ട്. ഇത് വളരെ വിശദമായി ആധുനിക കര്‍മ്മശാസ്ത്ര പ്രശ്നങ്ങള്‍ എന്ന വിഭാഗത്തിലെ സന്താനനിയന്ത്രണവും അബോര്‍ഷനും എന്ന ലേഖനത്തില്‍ വായിക്കാം. നാഥന്‍ വിധി വിലക്കുകള്‍ യഥാവിധി പാലിക്കാന്‍ തൌഫീഖ് ലഭിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter